പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പത്തുദിവസമായി കുടിവെള്ളമില്ല. കഴുവേറ്റുമോളം ടാങ്കില്‍ നിന്നുള്ള കുടിവെള്ളവിതരണം തടസപ്പെട്ടതിനാലാണ് ഇത്.
പനിച്ചയം, പയ്യാല്‍, അശമന്നൂറ്‍ പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്. പമ്പിങ്ങ് മുടങ്ങുന്നതിനു പുറമെ അശാസ്ത്രീയമായി വാല്‍വുകള്‍ സ്ഥാപിച്ചതിനാലും ജലവിതരണപൈപ്പുകള്‍ പൊട്ടുന്നതിനാലും ലൈനില്‍ കുടിവെള്ളം പാഴാവുന്നതുമാണ് ജലക്ഷാമത്തിനു കാരണം.
മേതല-ത്രിവേണി മറ്റപ്പാടം ചിറയില്‍ നിന്നാണ് ഇവിടേയ്ക്ക് വെള്ളം പമ്പുചെയ്യുന്നത്. കഴുവേറ്റുമോളം ടാങ്കില്‍ എത്തിയ്ക്കുന്ന വെള്ളം പ്രദേശത്ത് വിതരണം ചെയ്യുകയാണ് പതിവ്. എന്നാല്‍ പത്തുദിവസമായി കഴുവേറ്റുമോളത്ത് ജലമെത്തുന്നില്ല. അതേസമയം ചെറുകുന്നം പമ്പുഹൌസില്‍ നിന്നാണ് പഞ്ചായത്തിണ്റ്റെ മറ്റുഭാഗങ്ങളില്‍ കുടിവെള്ളമെത്തുന്നത്. ഇവിടെ കുടിവെള്ളമുടക്കം പതിവില്ല.
പഞ്ചായത്തിണ്റ്റെ ചില പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിയ്ക്കാത്ത വിവരം യഥാസമയം വാട്ടര്‍ അഥോറിറ്റി അധികൃതരെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്ന് പഞ്ചായത്ത് മെമ്പര്‍ ഷാജി സരിഗ പറയുന്നു. കുടിവെള്ള വിതരണം അടിയന്തിരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തു വരാനാണ് തങ്ങളുടെ തീരുമാനമെന്നും ഷാജി അറിയിച്ചു.
news-05.nov.2007
news-05.nov.2007
No comments:
Post a Comment