പെരുമ്പാവൂറ്‍: മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികം. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ല. ടൌണില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും ചുറ്റുവട്ടമുള്ള ഗ്രാമീണ മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു.
കെ.എസ്.ആര്.ടി.സി ബസുകള്‍ കോണ്‍വേയായി സര്‍വീസ് നടത്തിയപ്പോള്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. എന്നാല്‍ ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യവാഹനങ്ങളും റോഡിലുണ്ടായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില ഏറെ കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ പലതും പ്രവര്‍ത്തിച്ചെങ്കിലും കുട്ടികളുടെ എണ്ണം കുറവായിരുന്നു.
മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലില്‍ പെരുന്നാള്‍ നടക്കുന്നതിനാല്‍ കുറുപ്പംപടി ടൌണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി നേരത്തെതന്നെ അറിയിച്ചിരുന്നു. അതിനാല്‍ ഇവിടെ കടകളും മറ്റും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു
No comments:
Post a Comment