പെരുമ്പാവൂ
ര്‍ : ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിണ്റ്റെ വീട്ടില്‍
നിന്നും ആനകൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂ
ര്‍ ഒന്നാം
ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഈ മാസം 23 ന് വാദം തുടങ്ങും.
ഓള്‍ കേരള ആണ്റ്റി
കറപ്ഷന്‍ ആണ്റ്റ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍, പെരുമ്പാവൂറ്‍
ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയായും ലാലിന്
ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച കെ കൃഷ്ണകുമാര്‍, പി എന്‍ കൃഷ്ണകുമാര്‍
എന്നിവരെ രണ്ടും മൂന്നും പ്രതികളായും കേസ് ഫയല്‍ ചെയ്തിരുന്നു. ആദായ വകുപ്പ്
റെയ്ഡ് ചെയ്തിട്ടും കേസ് എടുത്തില്ലെന്ന പേരില്‍ കോടനാട് ഡിവിഷന്‍ ഫോറസ്റ്റ്
ഓഫീസറെ നാലാം പ്രതിയായും ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററെ അഞ്ചാം പ്രതിയായും
കക്ഷിചേര്‍ക്കുകയും ചെയ്തു. ഡി.എഫ്.ഒ ഇന്നലെ ഹാജരാകാന്‍ കോടതി
ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. എ.പി.പി ഇന്നലെ ലീവെടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് മജിസ്ട്രേറ്റ് ഈ മാസം ൨൩ന് വാദം കേള്‍ക്കുന്നതിന് കേസ്
മാറ്റിയത്.
കഴിഞ്ഞ ഡിസംബര്‍ 21-നാണ് മോഹന്‍ാലാലിണ്റ്റെ തേവരയിലുള്ള വീട്ടില്‍
ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നാല് ആനക്കൊമ്പുകള്‍
കണ്ടെത്തിയെങ്കിലും ഇവ തൊണ്ടി മുതലായി എടുക്കുവാന്‍ ഫോറസ്റ്റ് അധികൃതര്‍
തയ്യാറായില്ല. മറ്റൊരാളുടെ കൈവശമുള്ള ലൈസന്‍സ് പ്രകാരം ലാലിണ്റ്റെ വീട്ടില്‍
ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ നിയമമില്ല. എന്നാല്‍ മൂന്നും നാലും പ്രതികളുടെ
ലൈസന്‍സിണ്റ്റെ പുറത്താണ് അവരില്‍ നിന്നും വാങ്ങിയ ആനക്കൊമ്പുകള്‍
മോഹന്‍ലാലിണ്റ്റെ വീടിണ്റ്റെ ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരുന്നത്.
ഇന്നലെ
കോടതിയില്‍ ഡി.എഫ്.ഒ ഹാജരാകാതിരുന്നതും എ.പി.പി ലീവെടുത്തതും ലെഫ്റ്റനണ്റ്റ്
കേണല്‍ കൂടിയായ മോഹന്‍ലാലിനെതിരെയുള്ള കേസ് അട്ടിമറിക്കാനാണെന്ന്് ആണ്റ്റി
കറപ്ഷന്‍ സംസ്ഥാന പ്രസിഡണ്റ്റ് ഐസക് വറുഗീസ് ആരോപിച്ചു. എറണാകുളം അശോക്
അസോസിയേറ്റ് എം ആര്‍ ഗോപാലാണ് ആണ്റ്റി കറപ്ഷന് വേണ്ടി കോടതിയില്‍ ഹാജരായത്.
മംഗളം 17.07.2012
No comments:
Post a Comment