മംഗളം 23.02.2010
പെരുമ്പാവൂറ്‍: നഗരസഭയുടെ പുതിയ ചെയര്‍പേഴ്സണായി പതിനേഴാം വാര്‍ഡ് കൌണ്‍സിലര്‍ ആയ കോണ്‍ഗ്രസ് (ഐ)യുടെ മിനി ജോഷി തെരെഞ്ഞെടുക്കപ്പെട്ടു. ഈ ഭരണസമിതിയുടെ കാലയളവില്‍ അവസാന ഊഴമായാണ് മിനിക്ക് അദ്ധ്യക്ഷ പദവി ലഭിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില ജോര്‍ജ്ജിണ്റ്റെ മേല്‍നോട്ടത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ യു.ഡി.ഫ് പ്രതിനിധിയായ മിനി ജോഷി പന്ത്രണ്ട് വോട്ടുകളും എല്‍.ഡി.എഫിണ്റ്റെ സാവിത്രി നമ്പ്യാര്‍ എട്ടു വോട്ടുകളും നേടി. നഗരസഭ ഭരണസമിതിയില്‍ ആകെ ഇരുപത്തിനാലു സീറ്റുകളാണ് ഉള്ളത്. എല്‍.ഡി.എഫിന് ഇതില്‍ 10 സീറ്റുകള്‍ ഉണ്ടെങ്കിലും പ്രധാന ഘടകകക്ഷിയായ സി.പി.ഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനാല്‍ മിനിജോഷിയുടെ ഭൂരിപക്ഷം വര്‍ദ്ധിച്ചു. സി.പി.ഐ അംഗങ്ങളായ ജയ അരുണ്‍ കുമാറിനും മഞ്ജുകൃഷ്ണനും പുറമെ പി.ഡി.പിയുടെ പി.ഇ നസീറും സ്വതന്ത്രനായ ഇ.എസ് സുഗുണനും വോട്ടടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
സി.പി.എം - സി.പി.ഐ ചേരിപ്പോരാണ് എല്‍.ഡി.എഫില്‍ വിളളല്‍ വീഴ്ത്തിയത്. സി.പി.എം ഏകകക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും തങ്ങള്‍ക്ക് നല്‍കേണ്ട ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്നുവെന്നുമാണ് സി.പി.ഐയുടെ ആക്ഷേപം. അതേസമയം കേവലം രണ്ട് അംഗങ്ങള്‍ മാത്രമുള്ള സി പി ഐയ്ക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാന്‍ കഴിയില്ലെന്നും, അതിണ്റ്റെ പേരില്‍ സി പി ഐ യു ഡി എഫിനെ സഹായിച്ചത് അംഗീകരിയ്ക്കാനാവില്ലെന്നും സി പി എം കൌണ്‍സിലര്‍മാര്‍ പറയുന്നു. അവിശ്വാസത്തിലൂടെ പുറത്തുപോയ വൈസ് ചെയര്‍മാന്‍ ഇ.എസ് സുഗുണന്‍ ഇരുപക്ഷത്തോടും അകലം പാലിച്ചു വരികയാണ്. പി.ഡി.പിയുടെ നസീര്‍ ഭരണത്തിണ്റ്റെ തുടക്കത്തില്‍ യു.ഡി.എഫ് ചേരിയില്‍ ആയിരുന്നെങ്കിലും പിന്നീട് ചാഞ്ചാട്ടത്തിലാണ്. എല്‍.ഡി.എഫിലേക്ക് കളം മാറി ചവിട്ടിയ പി.ഡി.പി നാളുകള്‍ക്ക് മുമ്പ് നടന്ന വൈസ് ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫിനൊപ്പം ചേര്‍ന്നിരുന്നു. ഇക്കുറി വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തു.
പെരുമ്പാവൂരില്‍ ഈ ഭരണ സമിതി അധികാരമേല്‍ക്കുമ്പോള്‍ ഡോ.ഫാത്തിമാ ബീവിയായിരുന്നു ചെയര്‍പേഴ്സണ്‍. അവസാനത്തെ പതിനഞ്ചു മാസങ്ങള്‍ വീതം യു.ഡി.എഫ് കൌണ്‍സിലര്‍മാരായ വി.കെ ഐഷക്കും മിനിജോഷിക്കും ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍ മൂന്നാമൂഴക്കാരിയായ മിനിജോഷിക്ക് യഥാസമയം ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാന്‍ യു.ഡി.എഫ് വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് എസ്.എന്‍.ഡി.പിയും പാര്‍ട്ടി മേല്‍ഘടകങ്ങളും ഇടപെട്ടിരുന്നു. ഒടുവില്‍ മിനിജോഷിക്ക് അവസരം കിട്ടിയെങ്കിലും ഏഴുമാസങ്ങള്‍ മാത്രം അധികാരത്തിലിരിക്കാനെ ഇവര്‍ക്ക് കഴിയൂ.
പ്രശസ്ത കഥാകൃത്തായിരുന്ന പരേതനായ കെ.എം ജോഷിയുടെ ഭാര്യയാണ് മിനി. മക്കള്‍: റോഹന്‍ കെ ജോഷി, ശ്രീലക്ഷ്മി പടം ഉണ്ട് അടിക്കുറിപ്പ് മിനി ജോഷി
1 comment:
Suresh Chetta,
Was wondering where you have gone.. thanks for continuing posting
Anoop
Post a Comment