പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, September 27, 2011

അംഗന്‍വാടിയ്ക്കടുത്തു നിന്ന്‌ പെരുമ്പാമ്പിനെ പിടി കൂടി

പെരുമ്പാവൂറ്‍: കീഴില്ലം പെരുംചിറ അംഗന്‍വാടിയ്ക്കടുത്തു നിന്ന്‌ പെരുമ്പാമ്പിനെ പിടികൂടി. 
ഇവിടെനിന്ന്‌ കോഴികളേയും മറ്റും കാണാതാവുന്നത്‌ പതിവായിരുന്നു. കടപൂട്ടി മടങ്ങുമ്പോള്‍ മല്ലൂ ഹോട്ടല്‍ ഉടമ ശ്രീജിയാണ്‌ വഴിയില്‍ കുറുകെ കിടന്ന പാമ്പിനെ കണ്ടത്‌. അതേ തുടര്‍ന്നാണ്‌ പ്രദേശവാസികളായ ചന്ദ്രന്‍, ശ്രീജ, മനോജ്‌, ഗോപി, രവി തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ പാമ്പിനെപിടിച്ചത്‌. 
ഏകദേശം പന്ത്രണ്ട്‌ അടിയിലേറെ നീളവും ഇരുപത്തിയഞ്ച്‌ കിലോയോളം തൂക്കവുമുള്ള ഇതിനെ കേരള വേലന്‍ മഹാസഭ ജനറല്‍ സെക്രട്ടറി എ.കെ രാജന്‍ രാത്രി മുഴുവന്‍ ഡ്രമ്മില്‍ സൂക്ഷിച്ചശേഷം വനം വകുപ്പ്‌ അധിക്യതര്‍ക്ക്‌ കൈമാറുകയായിരുന്നു. 

മംഗളം 27.09.2011

6 comments:

ചീരാമുളക് said...

ആളെ സമ്മതിച്ചിരിക്കുന്നു. ഒരു ജമണ്ടന്‍ സാധനത്ത്നിയാണല്ലോ കഴുത്തിലണിഞ്ഞ് നിന്നു ചിരിക്കുന്നത്!!

MINI.M.B said...

ഹമ്മേ...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇതിലാരാ പാമ്പ്‌ ?..

ടി. കെ. ഉണ്ണി said...

കീഴില്ലത്ത് ഒത്തിരി പാമ്പുകളുണ്ട്..!!

രാഹുല്‍ പി രാമചന്ദ്രന്‍ said...

പേടി ആകുന്നു.

Anonymous said...

രണ്ടും പാമ്പ് തന്നെ രാത്രി ആവണം എന്നു മാത്രം .....