പെരുമ്പാവൂറ്‍: കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ സൌഹൃദ വടംവലി മത്സരത്തില്‍ നഗരപിതാവിണ്റ്റെ ടീമിനു മുന്നില്‍ എം.എല്‍.എയുടെ ടീമിനു അടി പതറി.
തെറ്റിക്കോട്ടു ലെയ്ന്‍ റെസിഡന്‍സ്് അസോസിയേഷനാണ് ഓണാഘോഷ സമാപനപരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനു ശേഷം മുനിസിപ്പല്‍ ചെയര്മാന് കെ.എം.എ സലാം മൂന്നാംവട്ടവും തെരഞ്ഞെടുപ്പ് ഗോദായില്‍ വിജയം നേടിയ സാജുപോള്‍ എം.എല്‍.ഐ പൊന്നാട ചാര്‍ത്തി ആദരിച്ചു. പ്രസിഡണ്റ്റ് സി.കെ രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൌണ്‍സിലര്‍ എന്‍.എ ലുക്മാന്, ഒ മുഹമ്മദ് കുഞ്ഞ്, കെ.ബി സിറാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും നടന്നു. മുഹമ്മദ് യാര്ഷിന്, കെ.പി മക്കാര്‍, വി.ആര് മുരളി, എന്‍.വിജയകുമാര്‍, ഡോ. എന്‍.മുനീര്‍ അഹമ്മദ്, പി.വി മോഹന പണിയ്ക്കര്, സി.എം നൌഷാദ്, ടി.ഐ ബാബു എന്നിവര്‍ നേതൃത്വം നല്കി.
മംഗളം 28.09.2011
No comments:
Post a Comment