Friday, April 20, 2012

അര്‍ബുദ രോഗികള്‍ക്ക്‌ ആശ്രയം; സ്നേഹഭവന്‌ പുതിയ മന്ദിരമായി

പെരുമ്പാവൂര്‍:  തുരുത്തിപ്ളി സെണ്റ്റ്‌ മേരീസ്‌ വലിയ പള്ളിയ്ക്ക്‌ കീഴിലുള്ള സ്നേഹഭവന്‍ പെയിന്‍ ആണ്റ്റ്‌ പാലീയേറ്റീവ്‌ കാന്‍സര്‍ സെണ്റ്ററിന്‌ പുതിയ കെട്ടിടമായി. 
ഒരു കോടി രൂപയോളം മുടക്കിയാണ്‌ പുതിയ ബ്ളോക്കിണ്റ്റെ നിര്‍മ്മാണം. പത്തു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 2002-ല്‍ 10 കിടക്കകളോടെ ആരംഭിച്ച സ്നേഹഭവണ്റ്റെ പുതിയ ബ്ളോക്കില്‍ 60 കിടക്കകളും അനുബന്ധ സൌകര്യങ്ങളുമാണ്‌ ഉള്ളത്‌.. 
ജാതിമതഭേതമന്യേ പാവപ്പെട്ടവരും നിരാലംബരും മരണാസന്നരുമായ ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റു അവശതയനുഭവിക്കുന്ന രോഗികള്‍ക്കുമാണ്‌ ഇവിടെ പരിചരണം ലഭിക്കുന്നത്‌. ഡോക്ടര്‍, നഴ്സുമാര്‍, മറ്റു പരിചാരകര്‍ തുടങ്ങിയവരുടെ സേവനം തീര്‍ത്തും സൌജന്യമാണ്‌.
 ശ്രേഷ്ഠ കാതോലിക്കാ ബാവ രക്ഷാധികാരിയായ സെണ്റ്റ്‌ മേരീസ്‌ ചാരിറ്റബിള്‍ സൊസൈറ്റിയാണ്‌ ഈ സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാര്‍. ഈ സ്ഥാപനത്തിലെ ശുശ്രൂഷ ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രോഗികളെ ശുശ്രൂഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും തുരുത്തിപ്ളി വലിയ പള്ളിയുമായി ബന്ധപ്പെടാം. 
ഫോണ്‍: 0484 259186, 09447141988
മംഗളം 20.04.12

1 comment:

RAMESH PERUMBAVOOR said...

kollam perumbavooril ithu thudangan
sannadhatha kattiyavarkku asamsakal