Sunday, April 22, 2012

ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍: ബി.എസ്‌.എന്‍. എല്ലിണ്റ്റെ മറവില്‍ അനധികൃത മോഡം വില്‍പ്പന

 പെരുമ്പാവൂര്‍: ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുമ്പോള്‍ ബി.എസ്‌.എന്‍.എല്ലിണ്റ്റെ മറവില്‍ കുറഞ്ഞ മോഡം കൂടിയ വിലയ്ക്ക്‌ നല്‍കുന്ന തട്ടിപ്പ്‌ വ്യാപകം. 
കണക്ഷന്‍ നല്‍കാന്‍ ബി.എസ്‌.എന്‍.എല്‍ ചുമതലപ്പെടുത്തുന്ന സ്വകാര്യ വ്യക്തികളാണ്‌ ഇണ്റ്റര്‍നെറ്റ്‌ ഉപയോക്താക്കളെ ചൂഷണം ചെയ്യുന്നത്‌. ബി.എസ്‌.എന്‍.എല്‍ മോഡം എന്ന വ്യാജേന നിലവാരം കുറഞ്ഞ കമ്പനികളുടെ മോഡം ഉപയോക്താക്കള്‍ക്ക്‌ അടിച്ചേല്‍പ്പിയ്ക്കുന്നതായാണ്‌ പരാതി. 
അദ്യ കാലങ്ങളില്‍ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുമ്പോള്‍ ബി.എസ്‌.എന്‍.എല്‍ തന്നെ മോഡവും നല്‍കുമായിരുന്നു. ഇതനുസരിച്ച്‌ വൈ-ഫൈ സംവിധാനമുള്ള ടൈപ്പ്‌-2 മോഡത്തിന്‌ 1600 രൂപയോളമാണ്‌ ബി.എസ്‌.എന്‍.എല്‍ ഈടാക്കിയിരുന്നത്‌. ടൈപ്പ്‌-1 സാധാരണ മോഡത്തിന്‌ 1200 രൂപ ഈടാക്കിയിരുന്നു. വിലയ്ക്ക്‌ വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്ക്‌ ടൈപ്പ്‌-1 മോഡത്തിന്‌ ഇണ്റ്റര്‍ നെറ്റ്‌ വാടകയ്ക്ക്‌ ഒപ്പം 50 രൂപയും ടൈപ്പ്‌ -2 മോഡത്തിന്‌ 80 രൂപയും വാടകയായി അടയ്ക്കണം. 
എന്നാല്‍ പിന്നീട്‌ ബി.എസ്‌.എന്‍.എല്‍ മോഡം ലഭിയ്ക്കാതായി. വാടകയ്ക്ക്‌ എടുത്ത ഉപഭോക്താക്കള്‍ക്ക്‌ കേടുപാടുകള്‍ വന്നത്‌ മാറ്റികൊടുക്കാന്‍ പോലും പുതിയ മോഡം ഇല്ലാത്ത അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. എന്നാല്‍ ഇപ്പോഴും ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ എടുക്കുമ്പോള്‍ ബി.എസ്‌.എന്‍.എല്‍ മോഡം നല്‍കാമെന്നാണ്‌ വാഗ്ദാനം. ആവശ്യക്കാര്‍ക്ക്‌ ബി.എസ്‌.എന്‍.എല്‍ മോഡമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ നിലവാരം കുറഞ്ഞ മോഡം നല്‍കുന്നു. ഇതിന്‌ 2500 രൂപയോളം ഈടാക്കുകയും ചെയ്യുന്നുണ്ട്‌. വൈ-ഫൈ സംവിധാനമുള്ള, ഒരേ സമയം നാലു കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാവുന്ന മോഡത്തിന്‌ വിപണിയില്‍ 2200 രൂപയാണ്‌ പരമാവധി വില. ഈ സാഹചര്യത്തിലാണ്‌ 2500 രൂപ വാങ്ങി മോശപ്പെട്ട മോഡം അടിച്ചേല്‍പ്പിയ്ക്കുന്നത്‌.
 ബി.എസ്‌.എന്‍.എല്‍ മോഡമാണെന്ന്‌ കരുതിയാണ്‌ പലവരും ഇവ വാങ്ങുന്നത്‌. ഇണ്റ്റന്‍നെറ്റ്‌ കണക്ഷന്‍ നല്‍കാന്‍ ബി.എസ്‌.എന്‍.എല്‍ ഏല്‍പ്പിയ്ക്കുന്നവരാണ്‌ ഈ തട്ടിപ്പ്‌ നടത്തുന്നത്‌. ഒരു കണക്ഷന്‌ നൂറു രൂപ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളാണ്‌ ബി.എസ്‌.എന്‍.എല്ലിണ്റ്റെ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കുന്നത്‌. ഇങ്ങനെ ചുമതലപ്പെടുത്തുന്നവരുമായി ബി.എസ്‌.എന്‍.എല്ലിന്‌ എഴുതപ്പെട്ട കരാറൊന്നും നിലവിലില്ല. അതു കൊണ്ടു തന്നെ ഇവര്‍ക്കെതിരെ നടപടിയെടുക്കാനും കഴിയില്ല. 
മംഗളം 21.04.12

1 comment:

Kuruppan said...

Wealth gained by dishonesty will be diminished,
But he who gathers by labor will be increase!