24.02.2009
പെരുമ്പാവൂറ്‍: വനത്തില്‍ രാത്രി പട്രോളിങ്ങിനിറങ്ങിയ വനപാലക സംഘത്തെ നായാട്ടുസംഘം ആക്രമിച്ചു പരുക്കേല്‍പിച്ചു.
കോടനാട് റേഞ്ച് ഓഫീസര്‍ ബിജു, ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ശിവ കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പത്തുമണിയോടെ പാണ്ഡുപാറ വനത്തില്‍ ഉദ്യോഗസ്ഥര്‍ പട്രോളിങ്ങ് നടത്തുന്നതിന്നിടയില്‍ തോക്കുകളേന്തിയ നാലംഗ നായാട്ടുസംഘത്തെ കണ്ടെത്തുകയായിരുന്നു. വനപാലകസംഘത്തെ കണ്ടതോടെ ഇവര്‍ തോക്കുകള്‍ ഉപേക്ഷിച്ച് ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ മഞ്ഞപ്ര ചന്ദ്രപ്പുര ചീയാടി വീട്ടില്‍ അശോക(50) നെ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പാണ്ഡുപാറ മേപ്പിള്ളില്‍ വീട്ടില്‍ ജയിസണും മക്കളുമാണ് മറ്റുമൂന്നുപേര്‍ എന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് റേഞ്ച് ഓഫീസറും സംഘവും ഒരു സ്വകാര്യ വാഹനത്തില്‍ പാണ്ഡുപാറയിലെത്തി. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ജയിസണും മറ്റുചിലരും ചേര്‍ന്ന് നീളമുള്ള ടോര്‍ച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഇവരുടെ കാറും അക്രമികള്‍ തകര്‍ത്തു. അതിനു ശേഷം ഇവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
No comments:
Post a Comment