മംഗളം 18.02.10
പെരുമ്പാവൂറ്‍: വല്ലം പുത്തന്‍പാലത്തിന് സമീപം രാസമാലിന്യം തള്ളിയത് നാട്ടുകാര്‍ തടഞ്ഞു. പുത്തന്‍പാലത്തിനടുത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലും തൊട്ടുചേര്‍ന്ന പുറമ്പോക്കിലുമാണ് ഇന്നലെ രാസമാലിന്യം തള്ളിയത്.
ആലുവ എടയാറിലുള്ള ഒരു കമ്പനിയില്‍ നിന്ന് കൊണ്ടുവന്ന മാലിന്യം തള്ളാന്‍ അനുമതി നല്‍കിയതിന് പ്രതിഫലമായി ലോഡ് ഒന്നിന് മുന്നൂറു രൂപ വീതം സ്വകാര്യവ്യക്തി കൈപ്പറ്റിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുവഴി തൊട്ടുചേര്‍ന്ന പുറമ്പോക്ക് നികത്തി തണ്റ്റെ ഭൂമിയോടു കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യമെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു. വല്ലം പൌരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് രാസമാലിന്യം തള്ളുന്നത് തടഞ്ഞത്. അതിനു മുമ്പ് തന്നെ നിരവധി ലോഡുകള്‍ ഇവിടെ തള്ളിയിരുന്നു. തോടിനു സമീപം വിഷമാലിന്യം തള്ളിയതിനാല്‍ ദൂരെ പ്രദേശങ്ങളിലേയ്ക്ക് പോലും ഇതിണ്റ്റെ ബുദ്ധിമുട്ടുണ്ടാവാനിടയുണ്ട്. പരിസര പ്രദേശങ്ങളിലെ കിണറുകളിലേയും കുളങ്ങളിലേയും വെള്ളത്തില്‍ വിഷാംശം കലര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു.
തള്ളിയ വിഷമാലിന്യം തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്ന് പൌരസമിതി ഭാരവാഹികളായ കെ എം മീരാന്‍കുഞ്ഞ്, റസാക്ക് ജാക്കി, ഷഫീഖ് വല്ലം, അസീസ്, ഷാജഹാന്‍ സി പി എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
No comments:
Post a Comment