മംഗളം 17.02.10
പെരുമ്പാവൂറ്‍: വാഴക്കുളം പൊതിയില്‍ ക്ഷേത്രത്തില്‍ വെളുപ്പിന് തൊഴാനെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത യുവാവ് പോലീസ് പിടിയിലായി.
പറവൂറ്‍ കൊങ്ങോര്‍പ്പിള്ളി ബാവേലി വീട്ടില്‍ ഫ്രാന്‍സിസിണ്റ്റെ മകന്‍ സോണി (32) ആണ് പിടിയിലായത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. മാല വിറ്റുകിട്ടിയ പണം ഉപയോഗിച്ച് മൂന്നാര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു. പിന്നീട് കലൂരിലെ ഒരു ട്രാവല്‍സില്‍ റെക്സണ്‍ എന്ന പേരില്‍ ഡ്രൈവറായി ജോലിചെയ്യുന്നതിന്നിടയിലാണ് പോലീസ് പിടിയിലാകുന്നത്. സോണി വിറ്റ മാല പറവൂരിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്റ്റ് ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ഡി വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ ജയകുമാര്‍, എ എസ് ഐ റെജി, ഷുക്കൂറ്‍, ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
No comments:
Post a Comment