മംഗളം 20.02.2010
പെരുമ്പാവൂറ്‍: കയ്യുത്ത്യാല്‍ മേരിമാതാ എല്‍ പി സ്കൂളിന് സമീപത്ത് അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന പന്നിഫാമിനെതിരെ നാട്ടുകാര്‍ക്ക് പ്രതിഷേധം.
സ്കൂളില്‍ നിന്ന് അമ്പതു മീറ്റര്‍ ദൂരം പോലും ഇല്ലാതെയാണ് പന്നിഫാം പ്രവര്‍ത്തിയ്ക്കുന്നതെന്ന് സംയുക്തസമരസമിതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പന്നികള്‍ ഹോട്ടല്‍ മാലിന്യങ്ങളും മത്സ്യ മാംസ മാര്‍ക്കറ്റുകളിലെ അവശിഷ്ടങ്ങളുമാണ് തീറ്റയായി കൊടുക്കുന്നത്. തീറ്റ കൊടുക്കുമ്പോഴുള്ള ദുര്‍ഗന്ധം മൂലം പലപ്പോഴും സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും പതിവാണ്.
തൊട്ടടുത്തുള്ള പ്രേഷിത താരം കോണ്‍വെണ്റ്റിലെ കന്യാസ്ത്രീകള്‍ പന്നിഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം വാതിലും ജനാലയും തുറക്കാനാവാത്ത അവസ്ഥയിലാണ്. സുരക്ഷിതമായ കൂടില്ലാതെയാണ് ഇവിടെ ഇരുപതോളം പന്നികളെ വളര്‍ത്തുന്നത്. പന്നിഫാമിലെ അവശിഷ്ടങ്ങള്‍ പക്ഷി മൃഗാദികള്‍ പരിസരവാസികളുടെ കിണറുകളിലും വീടിണ്റ്റെ ചുറ്റുപാടുകളിലും കൊത്തിവലിച്ചു കൊണ്ടുവന്നിടുന്നതും പതിവാണ്. ഐമുറി തിരുഹൃദയ ദേവാലയത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും മറ്റു വഴിയാത്രക്കാര്‍ക്കും പന്നിഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നു. പന്നിഫാമിണ്റ്റെ പ്രവര്‍ത്തനം മൂലം പകര്‍ച്ചവ്യാധികള്‍ക്ക് സാദ്ധ്യതയുള്ളതായും നാട്ടുകാര്‍ പറയുന്നു. പന്നികളുടെ വിസര്‍ജ്ജ്യവും മറ്റും പഉരമ്പോക്കില്‍ ഒരു കൈത്തോടിനടുത്താണ് നിക്ഷേപിയ്ക്കുന്നത്. ഈ തോട് ഒഴുകിയെത്തുന്ന പാടശേഖരത്തിനടുത്ത് പ്രവര്‍ത്തിയ്ക്കുന്ന വാട്ടര്‍ ബോട്ടിലിങ്ങ് യൂണിറ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും പരാതിയിലുണ്ട്.
ഗ്രാമപഞ്ചായത്തിണ്റ്റെ അനുമതിയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന പന്നിഫാമിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന് സമരസമിതി ഭാരവാഹികളായ ബാബു കെ വി, ജോജോ മാടന്തറ, ലിജോ കെ ഡി തുടങ്ങിയവര്‍ അറിയിച്ചു.
No comments:
Post a Comment