പെരുമ്പാവൂര്‍: വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പോലീസ് പിടിയിലായി.
കോട്ടപ്പടി കോഴിപ്പുറം വീട്ടില്‍ സതീഷ് (വാവ-22), ഇയാളുടെ ബന്ധുക്കളായ കോട്ടപ്പടി കോഴിപ്പുറം വീട്ടില്‍ രഞ്ജിത് (22), പെട്ടമല ആറുകണ്ടത്തില്‍ സതീഷ് കുമാര്‍ (30), മാമലക്കണ്ടം കിളിയറ വീട്ടില്‍ വിനീഷ് (29) എന്നിവരെയാണ് കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തെപറ്റി പോലീസ് പറയുന്നത് ഇങ്ങനെ: നെടുങ്ങപ്ര സ്വദേശിനിയായ പതിനാറുകാരിയുമായി സതീഷ് പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇപ്പോള്‍ വിവാഹം നടത്തിക്കൊടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയുടെ അമ്മ. എന്നാല്‍ കഴിഞ്ഞ ഇരുപതിന് ബന്ധുക്കള്‍ക്കൊപ്പം വന്ന സതീഷ് ബലമായി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോവുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പയ്യാലില്‍ വച്ചാണ് പെണ്‍കുട്ടിയുമായി ഓട്ടോയില്‍ പോവുകയായിരുന്ന നാലു യുവാക്കളെയും
പോലീസ് വ്യാഴാഴ്ച പിടികൂടിയത്. നാലുപേരേയും കോടതി റിമാന്റ് ചെയ്തു.
22.02.13
No comments:
Post a Comment