പെരുമ്പാവൂര്‍: വില്‍പ്പനക്കെത്തിച്ച രണ്ടര ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ എക്സൈസ്
സംഘം പിടികൂടി. രണ്ട് അന്യസംസ്ഥാനക്കാര്‍ പിടിയില്‍.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ അക്ബര്‍ ഷെയ്ക്ക് (23), ആലംഗീര്‍ (38) എന്നിവരാണ് പിടിയിലായത്. അറയ്ക്കപ്പടിയിലുള്ള ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്യസംസ്ഥാനക്കാര്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അക്ബര്‍ ഷെയ്ക്കിനെ പട്ടിമറ്റം ഭാഗത്തുനിന്ന് പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്നും വിളിച്ച് വരുത്തി ആലംഗീറിനെയും പിടി കൂടുകയായിരുന്നു. ഇവരില്‍ നിന്നും 25 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പാന്റ്സിന്റെ അകത്ത് രഹസ്യ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബ്രൗണ്‍ഷുഗര്‍. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ടര ലക്ഷം വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ മാസം 17ന് പെരുമ്പാവൂര്‍ കടുവാള്‍ ഭാഗത്ത് നിന്നും രണ്ട് അന്യസംസ്ഥാനക്കാരെ ബ്രൗണ്‍ഷുഗറുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരുടെ കയ്യില്‍ നിന്നും മൂന്ന് പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 27 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ബംഗ്ലാദേശിനോട് അടുത്തുള്ള മുര്‍ഷിദാബാദ് ജില്ലക്കാര്‍ വഴിയാണ് ബ്രൗണ്‍ഷുഗര്‍ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. ബംഗ്ലാദേശില്‍ നിന്ന് ചുരുങ്ങിയ വിലക്കാണ് ഇവര്‍ക്ക് ഇത് ലഭ്യമാകുന്നത്. യഥാര്‍ത്ഥ വിലയെ ധാരണയില്ലാത്തതിനാല്‍ വളരെ തുഛമായ വിലക്കാണ് ഇവിടെ വിറ്റഴിക്കുന്നതും. അതുകൊണ്ടു തന്നെ പെരുമ്പാവൂര്‍ മേഖലയില്‍ ബ്രൗണ്‍ഷുഗറിന് ഏറെ ഉപഭോക്താക്കളുണ്ട്. പ്രതികളെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.
മംഗളം 4.07.2014
No comments:
Post a Comment