പെരുമ്പാവൂര്‍: ജോയിന്റ് ആര്.ടി.ഒ ഷാജി മാധവനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
കോണ്ട്രാക്റ്റ് കാര്യേജ് വാഹനങ്ങളുടെ സീറ്റിങ്ങ് കപ്പാസിറ്റി സംബന്ധിച്ച് കൃത്രിമം കാട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.
പെരുമ്പാവൂര്‍ പനയ്ക്കല്‍ ജോണി നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്.
മംഗളം 1.07.2014
No comments:
Post a Comment