Thursday, May 31, 2012

ആ കൈപ്പുണ്യം ഇനി ഓര്‍മ


പെരുമ്പാവൂര്‍:പെരുമ്പാവൂര്‍ നിവാസികള്‍ക്ക് ഇനി ഗോപാലകൃഷ്ണന്‍ ചേട്ടന്റെ കൈപ്പുണ്യം അനുഭവിക്കാനാകില്ല. ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ പ്രധാന പ്രവര്‍ത്തകനും ശബരിമല തീര്‍ത്ഥാടകരുടെ പെരിയസ്വാമിയും പെരുമ്പാവൂരിലെ മികച്ച പാചകക്കാരനുമായിരുന്ന ഗോപാലകൃഷ്ണ പിള്ള വിടവാങ്ങി.

ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലേക്കു വരുമ്പോള്‍ എം.സി.റോഡില്‍ ഉണ്ടായ അപകടത്തിലാണ് മരണം. മൃതദേഹം തൃക്കളത്തൂരിലെ മകന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ട്രാവന്‍കൂര്‍ റയോണ്‍സ് ജീവനക്കാരനായിരുന്ന ഗോപാലകൃഷ്ണപിള്ള ജോലിയില്‍ നിന്ന് വിരമിച്ചശേഷം പെരുമ്പാവൂര്‍ ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സക്രിയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 8 8കാരനായ അദ്ദേഹം കഴിഞ്ഞയാഴ്ച നടന്ന ടൗണ്‍ കരയോഗം തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. നെറ്റിയില്‍ വിഭൂതിയും കൈയില്‍ ഒരു ബാഗുമായി ടൗണില്‍ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാരണവന്‍മാര്‍ മുതല്‍ യുവാക്കള്‍ വരെ ഗോപാലകൃഷ്ണപിള്ള സുഹൃദ്‌വലയത്തില്‍ ഉണ്ടായിരുന്നു.

പെരുമ്പാവൂര്‍ പ്രദേശത്ത് നടക്കുന്ന ഹൈന്ദവ വിവാഹങ്ങളില്‍ മികച്ച പാചകക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഓണക്കാലത്ത് എന്‍.എസ്.എസ്. കരയോഗം അംഗങ്ങള്‍ക്ക് നല്‍കുന്ന ഓണവിഭവങ്ങളിലും ഗോപാലകൃഷ്ണന്‍ ചേട്ടന്റെ സാന്നിധ്യം ഗൃഹാതുരത്വം ഉണര്‍ത്തി. അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാടില്‍ വേദനിക്കുകയാണ് നഗരം.

വ്യാഴാഴ്ച വൈകീട്ട് 7ന് ടൗണ്‍ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. 

മാതൃഭൂമി 31 May 2012

Wednesday, May 30, 2012

കുടിവെള്ള സ്രോതസുകളുടെ മലിനീകരണം: കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ നാട്ടുകാര്‍ ഉപരോധിച്ചു

മുഖ്യപ്രഭാഷണം: ജോണ്‍ പെരുവന്താനം
പെരുമ്പാവൂര്‍: കുടിവെള്ള സ്രോതസുകള്‍ മലിനീകരിയ്ക്കുന്ന റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ നാട്ടുകാര്‍ ഉപരോധിച്ചു. 
ആയത്തുപടിയിലേയും സമീപപ്രദേശങ്ങളിലേയും കുടിവെള്ള സ്രോതസുകളായ അണക്കോലി ത്തുറയും മാന്തോടും രാസവിഷ മാലിന്യങ്ങളും ആയിരക്കണക്കിന്‌ തൊഴിലാളികളുടെ വിസര്‍ജ്യങ്ങള്‍ കൊണ്ടും മലിനപ്പെടുത്തുന്ന പവിഴം റൈസ്‌ മില്ലിണ്റ്റെ ലൈസന്‍സ്‌ റദ്ദാക്കണമെന്നാവശ്യപ്പട്ട്‌ ജനമുന്നേറ്റ സമിതിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
ആയത്തുപടി ഒ.എല്‍.പി.എച്ച്‌ ചര്‍ച്ച്‌ വികാരി ഫാ.ജോണ്‍ പൈനുങ്കല്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. 
വറുഗീസ്‌ പുല്ലുവഴി, ഫാ.സെബാസ്റ്റ്യന്‍ തോട്ടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. കക്ഷിരാഷ്ട്രീയ, ജാതി മത ഭേദമന്യേ സ്ത്രീകളും പിഞ്ചുകുട്ടികളും അടങ്ങുന്ന നൂറുകണക്കിന്‌ ആളുകള്‍ സമരത്തില്‍ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിച്ചു. 
മംഗളം 30.05.2012

കാഞ്ഞിരിക്കാട്‌ കൃഷിനിലം നികത്തുന്നതിനെതിരെ ഡി.വൈ.എഫ്്‌. ഐ രംഗത്ത്‌

പെരുമ്പാവൂര്‍: കാഞ്ഞിരക്കാട്‌ കൃഷിഭൂമി മണ്ണിട്ടു നികത്തുന്നതിനെതിരെ ഡി.വൈ.എഫ്‌.ഐ രംഗത്ത്‌. 
പൂപ്പാനി റോഡില്‍ നടുമുറിപ്പാലത്തിനു സമീപമുള്ള കൃഷി നിലമാണ്‌ നികത്തുന്നത്‌. തിങ്കളാഴ്ച രാവിലെ പാടത്ത്‌ കെട്ടിടം പൊളിച്ചതിണ്റ്റെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന്‌ തള്ളുകയായിരുന്നു. മൂന്നു ലോഡ്‌ അവശിഷ്ടങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുവന്നിട്ടതോടെ നിലം നികത്തലാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തമായി. ഇതേ തുടര്‍ന്നാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ലോഡുമായെത്തിയ വാഹനങ്ങള്‍ തടഞ്ഞത്‌. പിന്നീട്‌ ഇവിടെ കൊടി നാട്ടുകയും ചെയ്തു. 
കുറഞ്ഞ വിലയ്ക്ക്‌ വാങ്ങിയ രണ്ടരയേക്കര്‍ കൃഷിഭൂമി നികത്തുകയാണ്‌ ഭൂമാഫിയായുടെ ലക്ഷ്യമെന്ന്‌ ഡി.വൈ.എഫ്‌.ഐ പ്രാദേശിക നേതാക്കള്‍ പറയുന്നു. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുന്ന നിലം നികത്തല്‍ യാതൊരു കാരണവശാലും അനുവദിയ്ക്കില്ലെന്ന നിലപാടിലാണ്‌ ഇവര്‍.

മംഗളം 30.05.2012

Tuesday, May 29, 2012

പാറ-പാണംകുഴി റോഡ്‌ നിര്‍മ്മാണത്തിലെ അപാകത: വിജിലന്‍സ്‌ അന്വേഷണം തുടങ്ങി

വിജിലന്‍സ്‌ പരിശോധന
 പെരുമ്പാവൂര്‍: ഡിവിഷന്‍ നിരത്തു വിഭാഗം പരിധിയില്‍പ്പെട്ട പാറ-പാണംകുഴി റോഡ്‌ നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്താന്‍ വിജിലന്‍സ്‌ പരിശോധന തുടങ്ങി. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം റെജി ഇട്ടൂപ്പ്‌ മുഖ്യ മന്ത്രിയ്ക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അന്വേഷണം.
വിജിലന്‍സ്‌ ആണ്റ്റ്‌ ആണ്റ്റി കറപ്ഷന്‍ സി.ഐ തങ്കച്ചന്‍, പൊതുമരാമത്ത്‌ വകുപ്പ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ്‌ ഇന്നലെ പരിശോധനയ്ക്കെത്തിയത്‌. രാവിലെ മുതല്‍ സംഘം റോഡിണ്റ്റെ വിവിധ ഭാഗങ്ങള്‍ കുഴിച്ചും മറ്റും പരിശോധന നടത്തി.
പതിന്നാലു കിലോമീറ്റര്‍ വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന്‌ ഈ റോഡിന്‌ രണ്ടുകോടി പതിനെട്ടു ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌. വീതി കൂട്ടുന്നതതിനുള്ള ഭൂമി ജനങ്ങള്‍ യാതൊരു പ്രതിഫലവും പറ്റാതെ വിട്ടു കൊടുക്കുകയായിരുന്നു. നിലവിലുള്ള 3.8 മീറ്ററില്‍ നിന്ന്‌ റോഡ്‌ അഞ്ചര മീറ്റരായി വീതികൂട്ടുന്നതിന്‌ മുക്കാല്‍ ഇഞ്ച്‌ മെറ്റല്‍ മാത്രമാണ്‌ തൊണ്ണൂറു ശതമാനം ഭാഗത്തും ഉപയോഗിച്ചിട്ടുള്ളതെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍മ്മാണം കഴിഞ്ഞ്‌ ഏറെക്കഴിയും മുമ്പ്‌ റോഡ്‌ ചൂരത്തോട്‌ മുതല്‍ കോടംപിള്ളി ഷാപ്പ്‌ വരെ പൂര്‍ണ്ണമായും തകര്‍ന്നുപോയി. ഈ ഭാഗം അറ്റകുറ്റ പണിചെയ്യാന്‍ പോലുമാവാത്ത സ്ഥിതിയായി. പാറ മുതല്‍ ചൂരത്തോടു വരെ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ടുമുണ്ട്‌.
റോഡ്‌ പുതുതായി വീതി കൂട്ടി ഫോം ചെയ്തെടുക്കുന്ന ഭാഗം 60 എം.എം, 36 എം.എം ഗ്രേഡഡ്‌ മെറ്റല്‍ വിരിച്ച്‌ വാട്ടര്‍ റോളിംഗ്‌ നടത്തേണ്ടതും 12 എം.എം, 6 എം.എം മെറ്റല്‍ ഉപയോഗിച്ച്‌ ടാറിംഗ്‌ ചെയ്യേണ്ടതുമായിരുന്നു. എന്നാല്‍ ഇതൊന്നുമുണ്ടായിട്ടില്ലെന്ന്‌ പരാതിയിലുണ്ട്‌. 36 എം.എം മെറ്റല്‍ പോലും അപൂര്‍വ്വം ചില ഭാഗങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ടാറിംഗ്‌ നടത്തിയിരിക്കുന്നത്‌ 6 എം.എം മെറ്റല്‍ മാത്രം ഉപയോഗിച്ചാണ്‌.
വിവരാവകാശ നിയമ പ്രകാരം ബന്ധപ്പെട്ടവരില്‍ നിന്ന്‌ ലഭിച്ച മറുപടിയില്‍ ഈ റോഡ്‌ നിര്‍മ്മാണത്തിനായി 12 എം.എം., 36 എം.എം, 60 എം.എം മെറ്റല്‍ സപ്ളെ ചെയ്തിട്ടുണ്ടെന്ന്‌ റെജി ഇട്ടൂപ്പ്‌ പറയുന്നു. റോഡ്‌ തൃപ്തികരമായി പുനര്‍നിര്‍മ്മിച്ചതായി തിരുവനന്തപുരം ചീഫ്‌ ടെക്നിക്കല്‍ എക്സാമിനര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുമുണ്ട്‌. എന്നാല്‍ മിക്ക സ്ഥലത്തും 6 എം.എം മെറ്റല്‍ ഉപയോഗിച്ച്‌ ഒരു ലെയര്‍ മാത്രമാണ്‌ ടാര്‍ ചെയ്തിരിക്കുന്നത്‌.
കരാര്‍ വ്യവസ്ഥ പ്രകാരം പാറ മുതല്‍ പാണംകുഴി വരെയാണ്‌ റോഡു പണി ചെയ്യേണ്ടിയിരുന്നത്‌. പതിന്നാലര കിലോമീറ്റര്‍ പണിചെയ്യേണ്ടിയിരുന്നിടത്ത്‌ കൊമ്പനാട്‌ ഒമ്പതര കിലോമീറ്റര്‍ മാത്രമാണ്‌ ചെയ്തിട്ടുള്ളതെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇന്നലെ വളരെ വൈകിയാണ്‌ പരിശോധന കഴിഞ്ഞ്‌ ഉദ്യോഗസ്ഥര്‍ മടങ്ങിയത്‌.
മംഗളം 29.05.12

മംഗളം-കുമുദ നഴ്സിങ്ങ്‌ പഠന സഹായ പദ്ധതി പെരുമ്പാവൂരും കോട്ടയത്തും നഴ്സിങ്ങ്‌ പഠന ശില്‍പശാല

പെരുമ്പാവൂറ്‍: മംഗളം ദിനപ്പത്രം ബംഗളരുവിലെ പ്രമുഖ നഴ്സിംങ്ങ്‌ പഠന സ്ഥാപനമായ കുമുദ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്സുമായി സഹകരിച്ച്‌ നഴ്സിംങ്ങ്‌ പഠന സഹായ പദ്ധതി ഒരുക്കുന്നു. പദ്ധതി സംബന്ധിച്ച വിശദീകരണങ്ങള്‍ക്കായി പെരുമ്പാവൂരില്‍ ജൂണ്‍ രണ്ടിനും കോട്ടയത്ത്്‌ ഒമ്പതിനും ശില്‍പശാല സംഘടിപ്പിയ്ക്കും.
പെരുമ്പാവൂറ്‍ ഫാസ്‌ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന്‌ സാജുപോള്‍ എം.എല്‍.എ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിയ്ക്കും. നാഷണല്‍ റൂറല്‍ ഹെര്‍ത്ത്‌ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി ബീന മുഖ്യ പ്രഭാഷണം നടത്തും. 
കോട്ടയം ബസേലിയോസ്‌ കോളജില്‍ 9 ന്‌ രാവിലെ 10 ന്‌ ജോസ്‌ കെ മാണി എം.പി ശില്‍പശാല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ സണ്ണി കല്ലൂറ്‍ അദ്ധ്യക്ഷത വഹിയ്ക്കും. 
കുമുദ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്സ്‌ മാനേജിംഗ്‌ ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ കെ. ഷൈമോന്‍ ഇരു കേന്ദ്രങ്ങളിലും പദ്ധതി വിശദീകരിയ്ക്കും. മംഗളം ദിനപത്രത്തിണ്റ്റെ സീനിയര്‍ എഡിറ്റര്‍ ഹക്കീം നട്ടാശ്ശേരി ആമുഖ പ്രഭാഷണം നടത്തും. 
കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ന്നു വരുന്നതാണ്‌ മംഗളവുമായി സഹകരിച്ചുള്ള നഴ്സിങ്ങ്‌ പഠന സഹായ പദ്ധതി. ബാങ്ക്‌ ലോണുകളെ ആശ്രയിയ്ക്കാതെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനാവസരം ഒരുക്കുന്നതാണ്‌ പദ്ധതി. ഇതനുസരിച്ച്‌ അര്‍ഹതയുള്ള കുട്ടികള്‍ക്ക്‌ കുമുദ കോളജിണ്റ്റെ ഉടമസ്ഥരായ ശ്രീരാഘവേന്ദ്ര സ്വാമി എഡ്യൂക്കേഷണല്‍ ട്രസ്റ്റ്‌ പലിശരഹിത വായ്പ നല്‍കും. വായ്പ തുക പഠനശേഷം തിരിച്ചടച്ചാല്‍ മതിയാകും. ഇതിനുപുറമെ മംഗളം തെരഞ്ഞെടുക്കുന്ന മൂന്നു കുട്ടികള്‍ക്ക്‌ സൌജന്യ പഠനത്തിനും അവസരം നല്‍കും. 
മുന്‍വര്‍ഷങ്ങളില്‍ 118 കുട്ടികള്‍ക്ക്‌ ട്രസ്റ്റ്‌, പഠന വായ്പ അനുവദിച്ചിട്ടുണ്ട്‌. മംഗളം നിര്‍ദ്ദേശിച്ച 4 കുട്ടികളെ സൌജന്യമായി പഠിപ്പിയ്ക്കുന്നുണ്ടെന്നും കുമുദ റീജണല്‍ മാനേജര്‍ കെ സുകുമാരന്‍ അറിയിച്ചു. 
മംഗളം 29.05.12

സാമ്പത്തിക ജാതി സെന്‍സസ്‌ പാതിവഴിയില്‍; അദ്ധ്യാപകര്‍ ആശങ്കയില്‍

സ്കൂള്‍ തുറക്കാറായി 
പെരുമ്പാവൂറ്‍: സ്കൂള്‍ തുറക്കാറായിട്ടും സാമ്പത്തിക ജാതി സെന്‍സസ്‌ പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ സെന്‍സസ്‌ ജോലികള്‍ക്ക്‌ ചുമതലപ്പെടുത്തിയ അദ്ധ്യാപകര്‍ ആശങ്കയില്‍. 
ഏപ്രില്‍ പത്തിന്‌ തുടങ്ങി മെയ്‌ 25-ന്‌ ഉള്ളില്‍ സെന്‍സസ്‌ ജോലികള്‍ തീര്‍ക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിന്‌ അനുവദിച്ചിരുന്ന നാല്‍പതു ദിവസങ്ങള്‍ പിന്നിട്ടിട്ടും സെന്‍സസ്‌ ജോലികള്‍ പാതിവഴിയിലാണ്‌. 
എന്യുമറേറ്റര്‍മാര്‍ക്ക്‌ വിവരശേഖരണത്തിന്‌ നല്‍കിയ ടാബ്ളെറ്റ്‌ കമ്പ്യൂട്ടറുകളുടെ നിലവാരക്കുറവാണ്‌ സെന്‍സസ്‌ ജോലികള്‍ താറുമാറാക്കിയത്‌. കമ്പ്യൂട്ടറുകള്‍ പലതും ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. ഡാറ്റകള്‍ അപ്ളോഡ്‌ ചെയ്യാന്‍ കഴിയാതെ വരിക, അപ്ളോഡ്‌ ചെയ്ത ഡാറ്റകള്‍ നഷ്ടപ്പെടുക തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഇവയ്ക്കുണ്ടായിരുന്നു. ടാബ്ളെറ്റ്‌ കമ്പ്യൂട്ടറുകളുടെ ചാര്‍ജ്‌ നില്‍ക്കാത്തതും എന്യുമറേറ്റര്‍മാരെ പ്രതിസന്ധിയിലാക്കി. 
മെയ്‌ ഒന്നു മുതല്‍ സ്കൂളുകളില്‍ പത്താം ക്ളാസ്‌ പഠനം തുടങ്ങിയതോടെ അദ്ധ്യാപകര്‍ക്ക്‌ ഇരട്ടി ജോലിഭാരമായി. വെക്കേഷന്‍ പൂര്‍ണമായി നഷ്ടപ്പെടുത്തി സെന്‍സസ്‌ ജോലികള്‍ക്ക്‌ നിയോഗിയ്ക്കപ്പെട്ട അദ്ധ്യാപകര്‍ക്ക്‌, സ്കൂള്‍ തുറക്കുന്നതോടെ അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരും. 
നൂറുമുതല്‍ 200 വരെ വീടുകളുള്ള നാലു ബ്ളോക്കുകളിലെ വിവരങ്ങളാണ്‌ ഒരു എന്യുമറേറ്റര്‍ ശേഖരിയ്ക്കേണ്ടത്‌. പ്രതിദിനം 20-22 വീടുകളില്‍ നിന്നുള്ള വിവരങ്ങളാണ്‌ ടാബ്‌ ലെറ്റ്‌ കമ്പ്യൂട്ടറില്‍ പരമാവധി ശേഖരിയ്ക്കാന്‍ കഴിയുന്നത്‌. കമ്പ്യൂട്ടറുകള്‍ അടിക്കടി പണിമുടക്കുന്നതിനാല്‍ ഇതും സാധിയ്ക്കാറില്ല. 
എന്യുമറേറ്റര്‍ക്ക്‌ 15000 രൂപയും ഡാറ്റ എന്‍ട്രി ചെയ്യാന്‍ നിയോഗിച്ചിട്ടുള്ള സഹായിയ്ക്ക്‌ 7500 രൂപയുമാണ്‌ പ്രതിഫലം നിശ്ചയിച്ചിട്ടുള്ളത്‌. സെന്‍സസിണ്റ്റെ പേരില്‍ ലീവ്‌ സറണ്ടര്‍ അനുവദിയ്ക്കാത്തതും അദ്ധ്യാപരില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്‌. 
മംഗളം 29.05.2011

അഞ്ഞൂറ്റിയൊന്നാമത്‌ യജ്ഞശാല; തുടരുന്ന ഭാഗവതോപാസന

സുരേഷ്‌ കീഴില്ലം 

പെരുമ്പാവൂറ്‍: അടുത്ത മാസം ഒന്നിന്‌ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ തുടങ്ങുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. 
ബ്രാഹ്മണര്‍ക്ക്‌ ആധിപത്യമുള്ള ഭാഗവത പാരായണ രംഗത്ത്‌ വെങ്ങോല പൂനൂറ്‍ നൈമിശാരണ്യത്തില്‍ ടി.കെ രാജഗോപാല മേനോന്‍ തണ്റ്റെ അഞ്ഞൂറ്റിയൊന്നാമത്‌ വേദിയില്‍ ഭഗവത്‌ മാഹാത്മ്യങ്ങള്‍ ആലപിയ്ക്കുകയാണ്‌, അന്ന്‌. ഉച്ചാരണ ശബ്ദശുദ്ധികളോടെ തികച്ചും സംഗീതാത്മകമായി. 
എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്ന്‌ മലയാള സാഹിത്യത്തില്‍ ബിരുദം നേടിയ മേനോന്‍ ഭാഗവതപാരായണം തുടങ്ങിയത്‌ അവിചാരിതമായാണ്‌. ഗള്‍ഫില്‍ ദീര്‍ഘനാള്‍ ജോലി നോക്കി, നാട്ടില്‍ തിരിച്ചെത്തി തുടങ്ങിയ ബിസിനസുകളൊന്നും പച്ച പിടിയ്ക്കാതെ വന്ന ഘട്ടം. അക്ഷരാര്‍ത്ഥത്തില്‍ ദാരിദ്യ്രം. ജന്‍മികുടുംബത്തില്‍ ജനിച്ച യുവാവിന്‌ തരംതാണ പണികള്‍ ചെയ്യാന്‍ മടി. 
1993-ല്‍ അല്ലപ്ര കുന്നുംചിറങ്ങര ക്ഷേത്രത്തില്‍ ഭാഗവതം വായിയ്ക്കുമ്പോള്‍ അത്‌ ഉപജീവനമാര്‍ഗ്ഗമായി മാറുമെന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. പെരുമ്പാവൂറ്‍ കുഴിപ്പിള്ളിക്കാവില്‍ തൊട്ടുത്ത ദിവസം ഭാഗവതം പാരായണം ചെയ്യുമ്പോഴാണ്‌ അത്ഭുതം സംഭവിച്ചത്‌. 
മേനോന്‍ വായനയ്ക്ക്‌ പുറപ്പെടുമ്പോള്‍ വീട്ടില്‍ ഒരു മണി അരിയില്ല. യജ്ഞശാലയില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിയ്ക്കുന്നവ ആചാര്യന്‌ അവകാശപ്പെട്ടതാണ്‌. കുഴുപ്പിള്ളിക്കാവിലെ യജ്ഞശാലയില്‍ പാരായണം കേള്‍ക്കാനെത്തിയവര്‍ ആരും വെറും കയ്യോടെയായിരുന്നില്ല വന്നത്‌. അരിയും പച്ചക്കറിയും നാണയത്തുട്ടുകളുമായി സമര്‍പ്പിയ്ക്കപ്പെട്ട വിഭവങ്ങള്‍ തണ്റ്റെ കുടുംബത്തിന്‌ മൂന്നു മാസത്തേയ്ക്ക്‌ ഉപകാരപ്പെട്ടുവെന്ന്‌ മേനോന്‍ പറയുന്നത്‌ നിറകണ്ണുകളോടെ. 
ടി. കെ രാജഗോപാലമേനോന്‍
രാജഗോപാലമേനോന്‍ മെല്ലെ ഈ രംഗത്ത്‌ ചുവടുറപ്പിയ്ക്കുകയായിരുന്നു. ശബരിമല, ഗുരുവായൂറ്‍, തിരുമാന്ധാംകുന്ന്‌ തുടങ്ങിയ നൂറുകണക്കിന്‌ മഹാക്ഷേത്രങ്ങള്‍. ബാംഗ്ളൂറ്‍, കല്‍ക്കത്ത, മുംബൈ, ഡല്‍ഹി തുടങ്ങി കേരളത്തിന്‌ പുറത്തുള്ള മഹാനഗരങ്ങള്‍. മൂല ശ്ളോകം ചൊല്ലാനും വ്യാഖ്യാനിയ്ക്കാനും പൂജകള്‍ നടത്താനുമായി സാധാരണ യജ്ഞവേദികളില്‍ മൂന്നുപേര്‍ ഉണ്ടാകുമ്പോള്‍, രാജഗോപാല മേനോന്‍ ഇതെല്ലാം ഒറ്റയ്ക്കാണ്‌ നിര്‍വ്വഹിയ്ക്കുക. 
കേവലം 250 രൂപയായിരുന്നു ആദ്യ പ്രതിഫലമെങ്കില്‍ ഇപ്പോഴത്‌ പത്തിരട്ടിയായി വളര്‍ന്നു. സ്വന്തമായി വീട്‌, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം ഭഗവത്‌ കടാക്ഷമൊന്നുകൊണ്ട്‌ മാത്രമാണെന്ന്‌ മേനോന്‍ പറയും.
തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍നിന്ന്‌ സംഗീതം അഭ്യസിച്ച രാജഗോപാല മോനേണ്റ്റെ പാരായണം അതീവ ഹൃദ്യമാണ്‌. കേരള ക്ഷേത്ര സംരക്ഷണ സമിതി (2006), ഹരിദ്വാര്‍ മാനസാദേവി സങ്കീര്‍ത്തന ട്രസ്റ്റ്‌ (2009), അഖില കേരള ഭാഗവത സേവാ സമിതി (2010) എന്നിവയുടെ പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. എറണാകുളം കാട്ടയില്‍ ബാലകൃഷ്ണ മേനോണ്റ്റേയും എടപ്പാള്‍ സ്വദേശിയായ പത്മാവതിയമ്മയുടേയും മകനായി 1955 ലാണ്‌ മേനോണ്റ്റെ ജനനം. ഭാര്യ നിര്‍മ്മല. മക്കള്‍: കൃഷ്ണരാജ്‌ (എയര്‍ഫോഴ്സ്‌), വിജേഷ്‌ രാജ്‌ (റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ), ബാല്‍രാജ്‌ (ധനലക്ഷ്മി ബാങ്ക്‌).
മംഗളം 29.05.2012

പാര്‍പ്പിട മേഖലയില്‍ നിന്ന്‌ പ്ളൈവുഡ്‌ കമ്പനികള്‍ മാറ്റി സ്ഥാപിയ്ക്കണമെന്ന്‌ ബിജെ. പി

പെരുമ്പാവൂര്‍: നിയോജകമണ്ഡലത്തില്‍ പ്ളൈവുഡ്‌ കമ്പനികളുടെ വായു/ജല മലിനീകരണം മൂലം മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍പ്പിട മേഖലയില്‍ നിന്നും കമ്പനികള്‍ മാറ്റി സ്ഥാപിക്കണമെന്ന്‌ ബി.ജെ.പി. 
വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി പ്ളൈവുഡ്‌ കമ്പനികള്‍ ഉടനടി മാറ്റി സ്ഥാപിയ്ക്കാനുള്ള തീരുമാനം സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌ മാത്രമാണ്‌ മലിനീകരണത്തിന്‌ ഏക പരിഹാരം. ഇതിനുപുറമെ നിലവില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്ളൈവുഡ്‌ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനവും മറ്റ്‌ നിയമലംഘന പ്രവര്‍ത്തനങ്ങളും നിരോധിക്കാന്‍ സര്‍ക്കാരും ഗ്രാമപഞ്ചായത്തുകളും ഉടനടി നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠനശിബിരം പ്രമേയം വഴി ആവശ്യപ്പെട്ടു. 
പാര്‍പ്പിട മേഖലയില്‍ പുതിയ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കാതിരിയ്ക്കുക, നാട്ടിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്ന എല്ലാ പ്ളൈവുഡ്‌ കമ്പനികളുടേയും പ്രത്യേകിച്ച്‌ മലിനീകരണം ദുസ്സഹമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യുക, അന്യ സംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കുക, തൊഴിലാളികള്‍ക്കുള്ള രജിസ്ട്രേഷനും മറ്റും നിയമപ്രകാരം ഉടനടി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിയ്ക്കുന്നു.
അന്യ സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ പെരുമ്പാവൂറ്‍ നിയോജകമണ്ഡലത്തില്‍ ജോലി ചെയ്യുന്ന ബംഗ്ളാദേശി പൌരന്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം. ഇവിടെ ജോലി ചെയ്യുന്ന ബംഗ്ളാദേശി പൌരന്‍മാര്‍ മയക്കുമരുന്നും കള്ളക്കടത്തും കള്ളനോട്ടു വിതരണവും യഥേഷ്ടം നടത്തികൊണ്ടിരിക്കുന്നു. സര്‍ക്കാരും ഇതര ഡിപ്പാര്‍ട്ടുമെണ്റ്റുകളും രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രവണതയാണ്‌ നിലനില്‍ക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. 
നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തല്‍ നടന്ന ഏകദിന നേതൃത്വ പഠനശിബിരം ബി.ജെ.പി ജില്ലാ പ്രസിഡണ്റ്റ്‌ അഡ്വ. പി.ജെ തോമസ്‌ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.ജി പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്‌.എസ്‌ ജില്ലാ ബൌദ്ധിക്‌ പ്രമുഖ്‌ കെ.പി രമേഷ്‌, ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ. കെ.ആര്‍ രാജഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, ജില്ലാ സെക്രട്ടറി പി.പി. സജീവ്‌ തുടങ്ങിയവര്‍ ക്ളാസെടുത്തു. കെ. അജിത്കുമാര്‍, എം.ജി ഗോവിന്ദന്‍കുട്ടി, സി.പി രാധാകൃഷ്ണന്‍, ഒ.സി അശോകന്‍, എസ്‌.ജി ബാബു കുമാര്‍, കെ.കെ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ശിബിരത്തിന്‌ കെ. രമേഷ്കുമാര്‍, പി.ആര്‍ സന്ദീപ്‌, ഇ.കെ വേലായുധന്‍, ഒ.വി പൌലോസ്‌, വിജയലക്ഷമി സുരേഷ്‌, വാസന്തി പുരുഷോത്തമന്‍, ലീലാമ്മ ഈപ്പന്‍, സുരേഷ്‌ കടുവാള്‍, പഞ്ചായത്ത്‌ മെമ്പര്‍ കെ. ജി രാജന്‍, മുനിസിപ്പല്‍ കൌണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി 
മംഗളം 29.05.2012

Monday, May 28, 2012

ടി. എച്ച്‌ മുസ്തഫ വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്ക്‌; എ ഗ്രൂപ്പിനൊപ്പം

 പെരുമ്പാവൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച്‌ മുസ്തഫ വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്ക്‌. സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ എ ഗ്രൂപ്പിനൊപ്പമാണ്‌ മുസ്തഫയുടെ തിരിച്ചുവരവ്‌. 
രാഷ്ട്രീയ വളര്‍ച്ചയുടെ ഘട്ടത്തില്‍ മുസ്തഫ താമസിച്ചിരുന്ന ടൌണിലെ വെജിറ്റബിള്‍ മാര്‍ക്കറ്റിന്‌ പിന്നിലുള്ള വീട്ടില്‍, തിരിച്ചുവരവിണ്റ്റെ ഭാഗമായി കഴിഞ്ഞ ദിവസം അനൌപചാരികമായ ഒരു കൂടിച്ചേരലും നടന്നു. സ്വാതന്ത്യ്രസമര സേനാനികളായ എം.കെ ഇബ്രാഹിം, എന്‍.പി തോമസ്‌, അലിക്കുഞ്ഞ്‌, പി.ഒ വറുഗീസ്‌, പി.കെ മത്തായി തുടങ്ങിയവരുള്‍പ്പടെ ആദ്യകാല കോണ്‍ഗ്രസ്‌ നേതാക്കളുടെ കൂട്ടായ്മയായി അത്‌ മാറി. മുസ്തഫയ്ക്കൊപ്പം രാഷ്ട്രീയത്തില്‍ സജീവമായിരുന്നവരും എ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമായി ഏകദേശം മുന്നൂറോളം പേരാണ്‌ മുസ്തഫയുടെ ക്ഷണം സ്വീകരിച്ചെത്തിയത്‌. 
ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസിണ്റ്റെ ഉദ്ഘാടന ചടങ്ങില്‍ മുസ്തഫയെ അവഗണിയ്ക്കാന്‍ നടന്ന നീക്കത്തെ തുടര്‍ന്നാണ്‌ അദ്ദേഹത്തിണ്റ്റെ തിരിച്ചുവരവ്‌ എന്നത്‌ എടുത്തുപറയേണ്ടതാണ്‌. ഡി.സി.സി ഓഫീസിന്‌ സ്വന്തം കയ്യില്‍ നിന്ന്‌ പണം മുടക്കി സ്ഥലം വാങ്ങിയ, അന്നത്തെ ജില്ലാ കമ്മിറ്റി പ്രസിഡണ്റ്റ്‌ കൂടിയായ മുസ്തഫയെ ഒഴിവാക്കാനുള്ള നീക്കം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന്‌, എ.കെ ആണ്റ്റണിയും വയലാര്‍ രവിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ വിളിച്ച്‌ ഖേദം പ്രകടിപ്പിച്ചതും കോണ്‍ഗ്രസ്‌ ഹൌസിലെ ലൈബ്രറി ഉദ്ഘാടകനായി മുസ്തഫയെ നിയോഗിച്ചതും അണികളില്‍ ആവേശം വളര്‍ത്തി. 
ഇനിയങ്ങോട്ട്‌, എല്ലാദിവസവും വൈകിട്ട്‌ നാലു മുതല്‍ ഏഴുവരെ മുസ്തഫ പെരുമ്പാവൂരിലെ വീട്ടില്‍ പ്രവര്‍ത്തകരെ കാണാനനാണ്‌ തീരുമാനം. ഈ വീട്ടില്‍, ഇപ്പോള്‍ മുസ്തഫയുടെ മകനും എ ഗ്രൂപ്പിലെ സജീവസാന്നിദ്ധ്യവുമായ സക്കീര്‍ ഹുസൈനാണ്‌ താമസം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന്‌, മുസ്തഫ മാറമ്പിള്ളിയിലെ വീട്ടിലേയ്ക്ക്‌ മാറിയ ശേഷം നീണ്ട പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ പെരുമ്പാവൂരിലെ വീട്ടിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്‌. 
മുസ്തഫ ടൌണില്‍ സജീവമാകുന്നതോടെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളും ബലപ്പെടും. യു.ഡി.എഫ്‌ കണ്‍വീനറും മുന്‍ നിയമസഭ സ്പീക്കറുമായ പി.പി തങ്കച്ചനും മുസ്തഫയും മുഖാമുഖം വരുന്നതോടെ കോണ്‍ഗ്രസിലെ കിടമത്സരം പുതിയ മാനങ്ങള്‍ തേടിയേക്കാം. കോണ്‍ഗ്രസിണ്റ്റെ നേതൃനിരയിലേയ്ക്ക്‌ മകന്‍ സക്കീര്‍ ഹുസൈണ്റ്റെ വളര്‍ച്ചയ്ക്കും മുസ്തഫയുടെ സജീവമായ തിരിച്ചുവരവ്‌ ഇന്ധനമാകുമെന്ന്‌ കരുതുന്നവരും ഉണ്ട്‌. 
മംഗളം 27.05.2012

Sunday, May 27, 2012

ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍; വാന്‍ പ്രതിഷേധം

പെരുമ്പാവൂര്‍: കടുവാള്‍ പ്രദേശത്ത്‌ ജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ റാലിയും ധര്‍ണ്ണയും നടത്തി. 
അംഗനവാടി, മദ്രസ്സ, ഹരിജന്‍ കോളനി, റസിഡന്‍ഷ്യല്‍ ഫ്ളാറ്റ്‌ മുതലായ പൊതു സ്ഥാപനങ്ങളുള്ള ഇടത്താണ്‌ ടവര്‍ സ്ഥാപിയ്ക്കാന്‍ നീക്കം നടക്കുന്നത്‌. നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷാജി സലിം അദ്ധ്യക്ഷത വഹിച്ചു. 
കൌണ്‍സിലര്‍മാരായ എം.എ ലുക്ക്മാന്‍, പോള്‍ പാത്തിയ്ക്കല്‍, എസ്‌ ഷറഫ്‌, റസിഡണ്റ്റ്സ്‌ മേഖലാ സെക്രട്ടറി കെ.ഇ നഷാദ്‌, സി.കെ അസിം, വി.ജി ഷാബു, മുഹമ്മദാലി, അബ്ദുള്‍ നിസാര്‍, റസിഡണ്റ്റ്സ്‌ ഭാരവാഹികളായ രഘുനാഥന്‍ നായര്‍, സുകുമാരന്‍, സി.വി ഉണ്ണി, റെജീന എന്നിവര്‍ സംസാരിച്ചു.
മംഗളം 27.05.2012

കോഴി സംസ്കരണ പ്ളാണ്റ്റിനെതിരെ ഇന്ന്‌ പ്രതിഷേധ സമ്മേളനം

പെരുമ്പാവൂര്‍: കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിന്‌ അരികില്‍ കോഴികളെ ജീവനോടെ കൊണ്ടുവന്ന്‌ സംസ്കരിച്ച്‌ വിദേശത്തേയ്ക്ക്‌ അയക്കുന്ന പ്ളാണ്റ്റ്‌ സ്ഥാപിയ്ക്കുന്നതിനെതിരെ ഇന്ന്‌ സമ്മേളനം നടക്കും. 
വൈകിട്ട്‌ അഞ്ചിന്‌ സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ.സീതാരാമന്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ടി.പി ഹസന്‍, എന്‍.സി മോഹന്‍, പരിസ്ഥിസ്ഥിതി പ്രവര്‍ത്തകന്‍ വര്‍ഗീസ്‌ പുല്ലുവഴി, അഡ്വ.കെ.ആര്‍ രാജഗോപാല്‍, കെ.പി റെജിമോന്‍ എന്നിവര്‍ പ്രസംഗിയ്ക്കും.
മംഗളം 27.05.2012

Saturday, May 26, 2012

ഓട്ടോ ഡ്രൈവറില്‍ നിന്ന്‌ പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച യുവാവ്‌ അറസ്റ്റില്‍

പെരുമ്പാവൂര്‍: ഓട്ടോ ഡ്രൈവറില്‍ നിന്ന്‌ പതിനായിരം രൂപയും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. 
നെല്ലിക്കുഴി തേലക്കാടന്‍ വീട്ടില്‍ ഷാജഹാ(35)നെയാണ്‌ സി.ഐ വി റോയിയും സംഘവും പിടികൂടിയത്‌. നെല്ലിക്കുഴി എടപ്പാറ വീട്ടില്‍ അഷറഫിണ്റ്റെ പണവും ഫോണുമാണ്‌ പിടിച്ചുപറിച്ചത്‌. 
കഴിഞ്ഞ ഇരുപതിന്‌ അഷറഫിണ്റ്റെ ഓട്ടോ വിയ്യൂരിലേയ്ക്ക്‌ ഓട്ടം വിളിച്ച്‌ തിരിച്ച്‌ പെരുമ്പാവൂരിലെത്തിയപ്പോഴാണ്‌ സംഭവം. ഷാജഹാന്‍ വാഹനം ഒരു ബാറിന്‌ മുമ്പില്‍ നിര്‍ത്താനാവശ്യപ്പെടുകയായിരുന്നു. ബാറില്‍ കയറി മടങ്ങി വന്ന ഉടനെ അഷ്‌റഫിനെ തള്ളി മറിച്ചിട്ട ശേഷമായിരുന്നു പിടിച്ചുപറി. 
ഇന്നലെ രാവിലെ കെ.എസ്‌.ആര്‍.ടി.സിയ്ക്കടുത്തുനിന്നാണ്‌ ഇയാളെ പിടിച്ചത്‌. കോതമംഗലം, കുറുപ്പംപടി, കുന്നത്തുനാട്‌, പെരുമ്പാവൂറ്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ഇരുപതോളം മോഷണക്കേസുകള്‍ ഉള്ളതായി പോലീസ്‌ പറയുന്നു. പലതിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്‌. പിടിച്ചുപറിച്ച മൊബൈല്‍ ഫോണും 2900രൂപയും പോലീസ്‌ കണ്ടെടുത്തു. ബാക്കിത്തുക മദ്യപിച്ചും വിലയേറിയ ഭക്ഷണം കഴിച്ചും ചെലവഴിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്‌. 
എസ്‌.ഐമാരായ റജി വറുഗീസ്‌, സത്യന്‍, സീനിയര്‍ സി.പി.ഒ മാരായ ഇബ്രാഹിം ഷുക്കൂറ്‍, ബദര്‍, എ.എസ്‌.ഐ രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. ഇയാളെ കോടതി റിമാണ്റ്റ്‌ ചെയ്തു. 
മംഗളം 26.05.2012

Friday, May 25, 2012

വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണ കവര്‍ച്ച; യുവാവും സഹായികളും അറസ്റ്റില്‍

കവര്‍ച്ച കാമുകിയുടെ സ്വര്‍ണ്ണമാല പണയപ്പെടുത്തിയത്‌ തിരിച്ചെടുക്കാന്‍
പെരുമ്പാവൂറ്‍: കാമുകിയുടെ സ്വര്‍ണ്ണമാല പണയം വച്ചത്‌ തിരിച്ചെടുക്കാന്‍ അടുത്ത ബന്ധുവായ വൃദ്ധയുടെ മുഖത്ത്‌ മുളകുപൊടി വിതറി മാല കവര്‍ന്ന യുവാവ്‌ പോലീസ്‌ പിടിയിലായി. 
പെരുമ്പാവൂറ്‍ പാത്തിയ്ക്കല്‍ വീട്ടില്‍ അമല്‍ മാത്യുക്കുട്ടി(22) യെയാണ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി റോയിയും സംഘവും അറസ്റ്റ്‌ ചെയ്തത്‌. അമലിനെ പോലീസില്‍ നിന്ന്‌ രക്ഷപ്പെടുത്താനും ഒളിവില്‍ താമസിയ്ക്കാനും കവര്‍ന്ന സ്വര്‍ണം പണയം വയ്ക്കാനും മറ്റും സഹായിച്ച ക്രാരിയേലി കണിയാംകുടി വീട്ടില്‍ അനീഷ്‌ (26), ത്യക്കളത്തൂറ്‍ കളത്താംപുറം വീട്ടില്‍ അരുണ്‍ (20), ത്യക്കളത്തൂറ്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍ ജോസ്‌ (20), പിറമാടം വെള്ളാരം പാറയ്ക്കല്‍ അലക്സ്‌ കുര്യാക്കോസ്‌ (36) എന്നിവരേയും പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. 
കഴിഞ്ഞ 21 ന്‌ പട്ടാപ്പകല്‍ 10.30 നായിരുന്നു കവര്‍ച്ച. കാളച്ചന്തയ്ക്ക്‌ അടുത്ത്‌ പാത്തിയ്ക്കല്‍ വീട്ടില്‍ ഏലമ്മ (85)യുടെ മാലയാണ്‌ മോഷ്ടിച്ചത്‌. വീട്ടിലെ കട്ടിലില്‍ വിശ്രമിയ്ക്കുകയായിരുന്ന ഏലമ്മയുടെ മുഖത്ത്‌ മുളകുപൊടി വിതറി, ശബ്ദമുണ്ടാക്കാതിരിയ്ക്കാന്‍ വാപൊത്തിപ്പിടിച്ച ശേഷം ഒന്നേകാല്‍ പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 
ബി.ടെക്‌ വിദ്യാര്‍ത്ഥിയായ അമല്‍ ആര്‍ഭാട ജീവിതമാണ്‌ നയിച്ചിരുന്നതെന്ന്‌ പോലീസ്‌ പറയുന്നു. ഇതിനു പണം തികയാതെ വന്നപ്പോഴാണ്‌ കാമുകിയുടെ മാല പണയപ്പെടുത്തിയത്‌. മാല തിരിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു അടുത്ത ബന്ധുവും, വളര്‍ത്തി വലുതാക്കുകയും ചെയ്ത ചേച്ചമ്മ എന്ന്‌ അമല്‍ വിളിയ്ക്കുന്ന വൃദ്ധയോടായിരുന്നു യുവാവിണ്റ്റെ ക്രൂരകൃത്യം. 
മോഷണ വിവരം പോലീസിനെ വിളിച്ചറിയിച്ചതും പ്രാഥമിക അന്വേഷണത്തിന്‌ സഹായിച്ചതും അമല്‍ തന്നെയായിരുന്നു. എന്നാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയതിനാല്‍ ഇയാള്‍ പോലീസിണ്റ്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ്‌ തന്നെ സംശയിയ്ക്കുന്നതായി മനസിലാക്കിയതോടെ അമല്‍ കാമുകിയ്ക്ക്‌ ഒപ്പം മുങ്ങുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ രജിസ്റ്റര്‍ വിവാഹം നടത്തിയതായും പോലീസ്‌ പറയുന്നു. കവര്‍ച്ച ചെയ്ത മാല പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തില്‍ നിന്നും പോലീസ്‌ കണ്ടെടുത്തു.
പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. ഡിവൈ.എസ്‌.പി എന്‍ ഹരികൃഷ്ണന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‍ ഇവര്‍ വലയിലായത്‌. അഡീഷണല്‍ എസ്‌.ഐ അബ്ദുള്‍ കരീം, എസ്‌.ഐ മാരായ റെജി വറുഗീസ്‌, ആണ്റ്റോ സി അപ്രേം, സീനിയര്‍ സി.പി.ഒ ഇബ്രാഹിം ഷുക്കൂറ്‍, സി.പി.ഒ മാരായ ജലീല്‍, ബദര്‍, രാജന്‍ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.
മംഗളം 25.05.2012

Thursday, May 24, 2012

കോണ്‍ഗ്രസ്‌ ഹൌസ്‌ ഉദ്ഘാടനം; ടി. എച്ച്‌ മുസ്തഫയെ അവഗണിയ്ക്കാന്‍ ശ്രമിച്ചത്‌ പ്രതിഷേധത്തിനിടയാക്കി

സുരേഷ്‌ കീഴില്ലം 
പെരുമ്പാവൂറ്‍: നാലുകോടി രൂപ മുടക്കി നിര്‍മ്മിച്ച ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അത്യന്താധുനിക സൌകര്യങ്ങളുള്ള ഓഫീസിണ്റ്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്‌ ടി.എച്ച്‌ മുസ്തഫയെ അവഗണിയ്ക്കാന്‍ പ്രതിഷേധത്തിനിടയാക്കി.
ചൈതന്യ എന്ന പേരില്‍ കോണ്‍ഗ്രസിന്‌ ജില്ലാകമ്മിറ്റി ഓഫീസിന്‌ ഇടമൊരുക്കിയ മുതിര്‍ന്ന നേതാവും അന്നത്തെ ഡി.സി പ്രസിഡണ്റ്റുമായിരുന്ന മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫയെ ഒഴിവാക്കന്‍ ശ്രമിച്ചത്‌ അണികള്‍ക്കിടയില്‍ കനത്ത പ്രതിഷേധമാണ്‌ ഉണ്ടാക്കിയത്‌. ചൈതന്യ എന്ന പേരിലുള്ള ഇരുനില കെട്ടിടമാണ്‌, കോണ്‍ഫ്രന്‍സ്‌ ഹാളും ലിഫ്റ്റുകള്‍ അടക്കമുള്ള സൌകര്യങ്ങളുമായി ഇപ്പോള്‍ കോണ്‍ഗ്രസ്‌ ഹൌസ്‌ എന്ന പേരില്‍ പുനര്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്‌. കോണ്‍ഗ്രസിണ്റ്റെ ജില്ലാ ഓഫീസിനു വേണ്ടി 1974-ല്‍ സ്ഥലം കണ്ടെത്തിയത്്‌ മുസ്തഫയാണ്‌. സ്ഥലം വാങ്ങാന്‍ വേണ്ടി പ്രവര്‍ത്തകരില്‍ നിന്ന്‌ പിരിച്ചെടുത്ത പണം തികയാതെ വന്നപ്പോള്‍ ആലുവ സെന്‍ട്രല്‍ പള്ളിയ്ക്ക്‌ സമീപം, ഭാര്യയുടെ പേരിലുണ്ടായിരുന്ന പതിനാലു സെണ്റ്റ്‌ വസ്തു വിറ്റുകിട്ടിയ പണത്തില്‍ നിന്ന്‌, അന്ന്‌ 74000 രൂപ നല്‍കിയാണ്‌ ഈ ഭൂമി സ്വന്തമാക്കുന്നത്‌. 
 കോണ്‍ഗ്രസ്പിളര്‍പ്പിനെ തുടര്‍ന്ന്‌, ഈ സ്ഥലത്തിണ്റ്റെ ഉടമസ്ഥാവകാശത്തിനായി പീതാംബരന്‍ മാസ്റ്റര്‍ കോടതിയെ സമീപിച്ചു. അന്നത്തെ ഡി.സി.സി പ്രസിഡണ്റ്റായിരുന്ന പി.പി തങ്കച്ചന്‍ കേസുനടത്തുന്നതില്‍ കാട്ടിയ ഉദാസീനതമൂലം, ൧൯൭൯-ല്‍ കോടതി പീതാംബരന്‍ മാസ്റ്റര്‍ക്ക്്‌ അനുകൂലമായി ഏകപക്ഷീയമായി വിധിച്ചു. പിന്നീട്‌ ടി.എച്ച്‌ മുസ്തഫയുടേയും കെ.വി തോമസ്‌ മാസ്്റ്ററുടേയും ശ്രമഫലമായാണ്‌ ചൈതന്യ കോണ്‍ഗ്രസിന്‌ തിരികെ കിട്ടുന്നത്‌.
എന്നാല്‍ ചൈതന്യ പുനര്‍നിര്‍മ്മിച്ചപ്പോള്‍, അതിണ്റ്റെ ഉദ്ഘാടന ചടങ്ങിന്‌ വേണ്ടി ആദ്യം അച്ചടിച്ച നോട്ടീസില്‍ ടി.എച്ചിണ്റ്റെ പേരുണ്ടാവാതെ വന്നതാണ്‌ പ്രതിഷേധത്തിന്‌ ഇടയായത്‌. ജില്ലയിലുടനീളം സ്ഥാപിയ്ക്കാന്‍ തയ്യാറാക്കിയ ഫ്ളക്സ്‌ ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും ഇദ്ദേഹത്തിണ്റ്റെ ചിത്രം ഒഴിവാക്കിയതും മുന്‍കാല പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ വേദനിപ്പിച്ചു. 
മുസ്തഫ ദീര്‍ഘനാള്‍ പ്രതിനിധീകരിച്ച കുന്നത്തുനാട്‌ നിയോജകമണ്ഡലത്തില്‍ നിന്നും, സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ നിന്നുമാണ്‌ ആദ്യം പ്രതിഷേധം ഉയരുന്നത്‌. ഈ മേഖലയിലൊന്നും മന്ദിര ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററുകളോ ഫ്ളക്സ്‌ ബോര്‍ഡുകളോ വയ്ക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതിനു പുറമെ, ഡി.സി.സി പ്രസിഡണ്റ്റ്‌ വി.ജെ പൌലോസ്‌ പങ്കെടുത്ത പെരുമ്പാവൂറ്‍ ബ്ളോക്ക്‌ കമ്മിറ്റിയോഗത്തില്‍ യോഗത്തില്‍ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ദാനിയേല്‍ മാസ്റ്റര്‍ പ്രവര്‍ത്തകരുടെ വികാരം പങ്കുവയ്ക്കുകയും ചെയ്തു. 
എ ഗ്രൂപ്പിണ്റ്റെ ക്യാമ്പുകളില്‍ നിന്ന്‌ ഉയര്‍ന്ന പ്രതിഷേധം പൊടുന്നനെ ഗ്രൂപ്പിനതീതമായി വളര്‍ന്നതോടെ കോണ്‍ഗ്രസ്‌ ഹൌസിലെ ലൈബ്രറിയുടെ ഉദ്ഘാടകനായി ടി.എച്ച്‌ മുസ്തഫയെ നിശ്ചയിയ്ക്കുകയായിരുന്നു. പിന്നീട്‌ തയ്യാറാക്കിയ ക്ഷണക്കത്തില്‍ ടി.എച്ച്‌ മുസ്തഫയുടെ പേര്‌ ഉള്‍പ്പെടുത്തുകയും പോസ്റ്ററുകളില്‍ ചിത്രം ചേര്‍ക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ താന്‍, എന്തുതന്നെയായാലും പങ്കെടുക്കുമെന്ന്‌ ടി.എച്ച്‌ മുസ്തഫ മംഗളത്തോട്‌ പറഞ്ഞു. ഡി.സി.സി അംഗങ്ങളോ ബ്ളോക്ക്‌ ഭാരവാഹികളോ മനപൂര്‍വ്വം തന്നെ അവഗണിയ്ക്കാന്‍ കൂട്ടുനിന്നതായി കരുതുന്നില്ലെന്ന്‌ അദ്ദേഹം പറയുന്നു. ഡി.സി.സി പ്രസിഡണ്റ്റ്‌ ഇങ്ങനെ പ്രവര്‍ത്തിച്ചത്‌ മറ്റാരുടേയെങ്കിലും നിര്‍ദ്ദേശപ്രകാരമാണോ എന്ന്‌ തനിയ്ക്കറിയില്ലെന്നും മുസ്തഫ കൂട്ടിചേര്‍ക്കുന്നു.
മംഗളം 24.05.2012

വൃദ്ധയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ്‌ മാലകവര്‍ന്ന കേസിലെ നാലു പ്രതികള്‍ പിടിയിലായതായി സൂചന

പെരുമ്പാവൂര്‍: പട്ടാപ്പകല്‍ കണ്ണിലും മുഖത്തും മുളകുപൊടിയെറിഞ്ഞ്‌ എണ്‍പത്തിയേഴുകാരിയായ വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസിലെ നാലുപ്രതികള്‍ പോലീസ്‌ പിടിയിലായതായി സൂചന. 
ടൌണിലെ കാളച്ചന്ത റോഡില്‍ പാത്തിയ്ക്കല്‍ വീട്ടില്‍ മാത്യുവിണ്റ്റെ ഭാര്യ ഏല്യാമ്മയുടെ ഒന്നര പവണ്റ്റെ മാലയാണ്‌ കഴിഞ്ഞ തിങ്കളാഴ്ച തസ്കരന്‍മാര്‍ അപഹരിച്ചത്‌. വാര്‍ദ്ധക്യസഹജമായ ക്ഷീണം മൂലം കട്ടിലില്‍ വിശ്രമിയ്ക്കുമ്പോള്‍ രാവിലെ പത്തരയോടെയാണ്‌ സംഭവം. അകത്തുകയറിയ മോഷ്ടാക്കള്‍ ഏല്യാമ്മയുടെ മുഖത്ത്‌ മുളകുപൊടിയും ഉപ്പും ചേര്‍ത്ത മിശ്രിതം വിതറിയ ശേഷമായിരുന്നു കവര്‍ച്ച. ശബ്ദമുണ്ടാക്കാതിരിയ്ക്കാന്‍ വാ പൊത്തിപ്പിടിയ്ക്കുകയും ചെയ്തു. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. 
സംഭവവുമായി ബന്ധപ്പെട്ട്‌ ഇന്നലെ ഉച്ചയോടെ നാലുപേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തതായാണ്‌ സൂചന. നാലുപേരേയും മൂവാറ്റുപുഴയിലെ ഒരു ലോഡ്ജില്‍ നിന്നാണ്‌ പിടികൂടിയത്‌. മുഖ്യപ്രതി പെരുമ്പാവൂറ്‍ സ്വദേശിയാണെന്ന്‌ അറിയുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിയ്ക്കേണ്ടതിനാല്‍ ഇന്നലെ വൈകിയും ഇവരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. കൂട്ടുപ്രതികള്‍ വേറെയുമുണ്ടോ എന്ന അന്വേഷണത്തിണ്റ്റെ ഭാഗമായി പിടിയിലായവരുടെ പേരുവിവരം പോലീസ്‌ രഹസ്യമാക്കി വച്ചിരിയ്ക്കുകയാണ്‌. 
പെരുമ്പാവൂറ്‍ മേഖലയില്‍ മോഷണവും പിടിച്ചുപറിയും വ്യാപകമായതിനെ തുടര്‍ന്നാണ്‌ പോലീസ്‌ നടപടികള്‍ക്ക്‌ വേഗതയേറിയത്‌. മാല മോഷണക്കേസില്‍ റെക്കോര്‍ഡ്‌ വേഗതയില്‍ പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത്‌ ഇതിണ്റ്റെ ഭാഗമാണ്‌. 
ടൌണിലെ ക്രിസ്തുരാജ്‌ കോംപ്ളക്സില്‍ ആറോളം കടമുറികള്‍ കുത്തിത്തുറന്ന്‌ മോഷണം നടന്നത്‌ ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌. പണവും കടകളിലെ വിലപിടിപ്പുള്ള ഉത്പന്നങ്ങളും മോഷ്ടിയ്ക്കപ്പെട്ടു. കീഴില്ലത്ത്‌ ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയ യുവതിയുടെ ഒന്നരപവന്‍ തൂക്കമുള്ള മാല കവര്‍ന്നതും ഇക്കഴിഞ്ഞ ആഴ്ചയാണ്‌. ബൈക്കിലെത്തിയ യുവാക്കള്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 
മംഗളം 24.05.2012