പെരുമ്പാവൂറ്‍: മംഗളം ദിനപ്പത്രം ബംഗളരുവിലെ പ്രമുഖ
നഴ്സിംങ്ങ് പഠന സ്ഥാപനമായ കുമുദ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂട്ട്സുമായി
സഹകരിച്ച് നഴ്സിംങ്ങ് പഠന സഹായ പദ്ധതി ഒരുക്കുന്നു. പദ്ധതി സംബന്ധിച്ച
വിശദീകരണങ്ങള്‍ക്കായി പെരുമ്പാവൂരില്‍ ജൂണ്‍ രണ്ടിനും കോട്ടയത്ത്് ഒമ്പതിനും
ശില്പശാല സംഘടിപ്പിയ്ക്കും.
പെരുമ്പാവൂറ്‍ ഫാസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന്
സാജുപോള്‍ എം.എല്‍.എ ശില്പശാല ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് കെ.എം.എ
സലാം അദ്ധ്യക്ഷത വഹിയ്ക്കും. നാഷണല്‍ റൂറല്‍ ഹെര്‍ത്ത് മിഷന് കോ-ഓര്‍ഡിനേറ്റര്‍
ഡോ. കെ.വി ബീന മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയം ബസേലിയോസ് കോളജില്‍ 9 ന് രാവിലെ 10 ന് ജോസ് കെ മാണി എം.പി ശില്പശാല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് സണ്ണി
കല്ലൂറ് അദ്ധ്യക്ഷത വഹിയ്ക്കും.
കുമുദ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സ്
മാനേജിംഗ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ കെ. ഷൈമോന്‍ ഇരു കേന്ദ്രങ്ങളിലും
പദ്ധതി വിശദീകരിയ്ക്കും. മംഗളം ദിനപത്രത്തിണ്റ്റെ സീനിയര്‍ എഡിറ്റര്‍ ഹക്കീം
നട്ടാശ്ശേരി ആമുഖ പ്രഭാഷണം നടത്തും.
കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ന്നു വരുന്നതാണ്
മംഗളവുമായി സഹകരിച്ചുള്ള നഴ്സിങ്ങ് പഠന സഹായ പദ്ധതി. ബാങ്ക് ലോണുകളെ
ആശ്രയിയ്ക്കാതെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കുന്നതാണ് പദ്ധതി.
ഇതനുസരിച്ച് അര്‍ഹതയുള്ള കുട്ടികള്‍ക്ക് കുമുദ കോളജിണ്റ്റെ ഉടമസ്ഥരായ
ശ്രീരാഘവേന്ദ്ര സ്വാമി എഡ്യൂക്കേഷണല്‍ ട്രസ്റ്റ് പലിശരഹിത വായ്പ നല്‍കും. വായ്പ
തുക പഠനശേഷം തിരിച്ചടച്ചാല്‍ മതിയാകും. ഇതിനുപുറമെ മംഗളം തെരഞ്ഞെടുക്കുന്ന മൂന്നു
കുട്ടികള്‍ക്ക് സൌജന്യ പഠനത്തിനും അവസരം നല്‍കും.
മുന്‍വര്‍ഷങ്ങളില്‍ 118
കുട്ടികള്‍ക്ക് ട്രസ്റ്റ്, പഠന വായ്പ അനുവദിച്ചിട്ടുണ്ട്. മംഗളം നിര്‍ദ്ദേശിച്ച 4 കുട്ടികളെ സൌജന്യമായി പഠിപ്പിയ്ക്കുന്നുണ്ടെന്നും കുമുദ റീജണല്‍ മാനേജര്‍ കെ
സുകുമാരന്‍ അറിയിച്ചു.
മംഗളം 29.05.12
No comments:
Post a Comment