പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, May 30, 2012

കാഞ്ഞിരിക്കാട്‌ കൃഷിനിലം നികത്തുന്നതിനെതിരെ ഡി.വൈ.എഫ്്‌. ഐ രംഗത്ത്‌

പെരുമ്പാവൂര്‍: കാഞ്ഞിരക്കാട്‌ കൃഷിഭൂമി മണ്ണിട്ടു നികത്തുന്നതിനെതിരെ ഡി.വൈ.എഫ്‌.ഐ രംഗത്ത്‌. 
പൂപ്പാനി റോഡില്‍ നടുമുറിപ്പാലത്തിനു സമീപമുള്ള കൃഷി നിലമാണ്‌ നികത്തുന്നത്‌. തിങ്കളാഴ്ച രാവിലെ പാടത്ത്‌ കെട്ടിടം പൊളിച്ചതിണ്റ്റെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന്‌ തള്ളുകയായിരുന്നു. മൂന്നു ലോഡ്‌ അവശിഷ്ടങ്ങള്‍ തുടര്‍ച്ചയായി കൊണ്ടുവന്നിട്ടതോടെ നിലം നികത്തലാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തമായി. ഇതേ തുടര്‍ന്നാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ലോഡുമായെത്തിയ വാഹനങ്ങള്‍ തടഞ്ഞത്‌. പിന്നീട്‌ ഇവിടെ കൊടി നാട്ടുകയും ചെയ്തു. 
കുറഞ്ഞ വിലയ്ക്ക്‌ വാങ്ങിയ രണ്ടരയേക്കര്‍ കൃഷിഭൂമി നികത്തുകയാണ്‌ ഭൂമാഫിയായുടെ ലക്ഷ്യമെന്ന്‌ ഡി.വൈ.എഫ്‌.ഐ പ്രാദേശിക നേതാക്കള്‍ പറയുന്നു. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുന്ന നിലം നികത്തല്‍ യാതൊരു കാരണവശാലും അനുവദിയ്ക്കില്ലെന്ന നിലപാടിലാണ്‌ ഇവര്‍.

മംഗളം 30.05.2012

No comments: