കവര്‍ച്ച കാമുകിയുടെ സ്വര്‍ണ്ണമാല പണയപ്പെടുത്തിയത് തിരിച്ചെടുക്കാന്‍
പെരുമ്പാവൂറ്‍:
കാമുകിയുടെ സ്വര്‍ണ്ണമാല പണയം വച്ചത് തിരിച്ചെടുക്കാന്‍ അടുത്ത ബന്ധുവായ വൃദ്ധയുടെ
മുഖത്ത് മുളകുപൊടി വിതറി മാല കവര്‍ന്ന യുവാവ് പോലീസ് പിടിയിലായി.
പെരുമ്പാവൂറ്‍
പാത്തിയ്ക്കല്‍ വീട്ടില്‍ അമല്‍ മാത്യുക്കുട്ടി(22) യെയാണ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ വി റോയിയും സംഘവും അറസ്റ്റ് ചെയ്തത്. അമലിനെ പോലീസില്‍ നിന്ന്
രക്ഷപ്പെടുത്താനും ഒളിവില്‍ താമസിയ്ക്കാനും കവര്‍ന്ന സ്വര്‍ണം പണയം വയ്ക്കാനും
മറ്റും സഹായിച്ച ക്രാരിയേലി കണിയാംകുടി വീട്ടില്‍ അനീഷ് (26), ത്യക്കളത്തൂറ്‍
കളത്താംപുറം വീട്ടില്‍ അരുണ്‍ (20), ത്യക്കളത്തൂറ്‍ പുതുപ്പറമ്പില്‍ വീട്ടില്‍
ജോമോന്‍ ജോസ് (20), പിറമാടം വെള്ളാരം പാറയ്ക്കല്‍ അലക്സ് കുര്യാക്കോസ് (36)
എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 21 ന് പട്ടാപ്പകല്‍ 10.30
നായിരുന്നു കവര്‍ച്ച. കാളച്ചന്തയ്ക്ക് അടുത്ത് പാത്തിയ്ക്കല്‍ വീട്ടില്‍ ഏലമ്മ
(85)യുടെ മാലയാണ് മോഷ്ടിച്ചത്. വീട്ടിലെ കട്ടിലില്‍ വിശ്രമിയ്ക്കുകയായിരുന്ന
ഏലമ്മയുടെ മുഖത്ത് മുളകുപൊടി വിതറി, ശബ്ദമുണ്ടാക്കാതിരിയ്ക്കാന്‍
വാപൊത്തിപ്പിടിച്ച ശേഷം ഒന്നേകാല്‍ പവന്‍ തൂക്കമുള്ള മാല
പൊട്ടിച്ചെടുക്കുകയായിരുന്നു.
ബി.ടെക് വിദ്യാര്‍ത്ഥിയായ അമല്‍ ആര്‍ഭാട ജീവിതമാണ്
നയിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഇതിനു പണം തികയാതെ വന്നപ്പോഴാണ് കാമുകിയുടെ
മാല പണയപ്പെടുത്തിയത്. മാല തിരിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു അടുത്ത ബന്ധുവും,
വളര്‍ത്തി വലുതാക്കുകയും ചെയ്ത ചേച്ചമ്മ എന്ന് അമല്‍ വിളിയ്ക്കുന്ന
വൃദ്ധയോടായിരുന്നു യുവാവിണ്റ്റെ ക്രൂരകൃത്യം.
മോഷണ വിവരം പോലീസിനെ
വിളിച്ചറിയിച്ചതും പ്രാഥമിക അന്വേഷണത്തിന് സഹായിച്ചതും അമല്‍ തന്നെയായിരുന്നു.
എന്നാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയതിനാല്‍ ഇയാള്‍ പോലീസിണ്റ്റെ
നിരീക്ഷണത്തിലായിരുന്നു. പോലീസ് തന്നെ സംശയിയ്ക്കുന്നതായി മനസിലാക്കിയതോടെ അമല്‍
കാമുകിയ്ക്ക് ഒപ്പം മുങ്ങുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ രജിസ്റ്റര്‍ വിവാഹം
നടത്തിയതായും പോലീസ് പറയുന്നു. കവര്‍ച്ച ചെയ്ത മാല പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ
പണമിടപാട് സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു.
പ്രതികളെ ഇന്ന് കോടതിയില്‍
ഹാജരാക്കും. ഡിവൈ.എസ്.പി എന്‍ ഹരികൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള
അന്വേഷണത്തിലാണ്‍ ഇവര്‍ വലയിലായത്. അഡീഷണല്‍ എസ്.ഐ അബ്ദുള്‍ കരീം, എസ്.ഐ മാരായ
റെജി വറുഗീസ്, ആണ്റ്റോ സി അപ്രേം, സീനിയര്‍ സി.പി.ഒ ഇബ്രാഹിം ഷുക്കൂറ്‍, സി.പി.ഒ
മാരായ ജലീല്‍, ബദര്‍, രാജന്‍ തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മംഗളം 25.05.2012
No comments:
Post a Comment