സ്കൂള്‍ തുറക്കാറായി
പെരുമ്പാവൂറ്‍: സ്കൂള്‍ തുറക്കാറായിട്ടും സാമ്പത്തിക ജാതി
സെന്‍സസ് പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ സെന്‍സസ് ജോലികള്‍ക്ക്
ചുമതലപ്പെടുത്തിയ അദ്ധ്യാപകര്‍ ആശങ്കയില്‍.
ഏപ്രില്‍ പത്തിന് തുടങ്ങി മെയ് 25-ന്
ഉള്ളില്‍ സെന്‍സസ് ജോലികള്‍ തീര്‍ക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിന്
അനുവദിച്ചിരുന്ന നാല്‍പതു ദിവസങ്ങള്‍ പിന്നിട്ടിട്ടും സെന്‍സസ് ജോലികള്‍
പാതിവഴിയിലാണ്.
എന്യുമറേറ്റര്‍മാര്‍ക്ക് വിവരശേഖരണത്തിന് നല്‍കിയ ടാബ്ളെറ്റ്
കമ്പ്യൂട്ടറുകളുടെ നിലവാരക്കുറവാണ് സെന്‍സസ് ജോലികള്‍ താറുമാറാക്കിയത്.
കമ്പ്യൂട്ടറുകള്‍ പലതും ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. ഡാറ്റകള്‍ അപ്ളോഡ്
ചെയ്യാന്‍ കഴിയാതെ വരിക, അപ്ളോഡ് ചെയ്ത ഡാറ്റകള്‍ നഷ്ടപ്പെടുക തുടങ്ങിയ നിരവധി
പ്രശ്നങ്ങള്‍ ഇവയ്ക്കുണ്ടായിരുന്നു. ടാബ്ളെറ്റ് കമ്പ്യൂട്ടറുകളുടെ ചാര്‍ജ്
നില്‍ക്കാത്തതും എന്യുമറേറ്റര്‍മാരെ പ്രതിസന്ധിയിലാക്കി.
മെയ് ഒന്നു മുതല്‍
സ്കൂളുകളില്‍ പത്താം ക്ളാസ് പഠനം തുടങ്ങിയതോടെ അദ്ധ്യാപകര്‍ക്ക് ഇരട്ടി
ജോലിഭാരമായി. വെക്കേഷന്‍ പൂര്‍ണമായി നഷ്ടപ്പെടുത്തി സെന്‍സസ് ജോലികള്‍ക്ക്
നിയോഗിയ്ക്കപ്പെട്ട അദ്ധ്യാപകര്‍ക്ക്, സ്കൂള്‍ തുറക്കുന്നതോടെ അവധി ദിവസങ്ങളിലും
ജോലി ചെയ്യേണ്ടി വരും.
നൂറുമുതല്‍ 200 വരെ വീടുകളുള്ള നാലു ബ്ളോക്കുകളിലെ
വിവരങ്ങളാണ് ഒരു എന്യുമറേറ്റര്‍ ശേഖരിയ്ക്കേണ്ടത്. പ്രതിദിനം 20-22 വീടുകളില്‍
നിന്നുള്ള വിവരങ്ങളാണ് ടാബ് ലെറ്റ് കമ്പ്യൂട്ടറില്‍ പരമാവധി ശേഖരിയ്ക്കാന്‍
കഴിയുന്നത്. കമ്പ്യൂട്ടറുകള്‍ അടിക്കടി പണിമുടക്കുന്നതിനാല്‍ ഇതും
സാധിയ്ക്കാറില്ല.
എന്യുമറേറ്റര്‍ക്ക് 15000 രൂപയും ഡാറ്റ എന്‍ട്രി ചെയ്യാന്‍
നിയോഗിച്ചിട്ടുള്ള സഹായിയ്ക്ക് 7500 രൂപയുമാണ് പ്രതിഫലം നിശ്ചയിച്ചിട്ടുള്ളത്.
സെന്‍സസിണ്റ്റെ പേരില്‍ ലീവ് സറണ്ടര്‍ അനുവദിയ്ക്കാത്തതും അദ്ധ്യാപരില്‍
അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
മംഗളം 29.05.2011
No comments:
Post a Comment