പെരുമ്പാവൂര്‍: പട്ടാപ്പകല്‍
കണ്ണിലും മുഖത്തും മുളകുപൊടിയെറിഞ്ഞ് എണ്‍പത്തിയേഴുകാരിയായ വൃദ്ധയുടെ സ്വര്‍ണ്ണമാല
കവര്‍ന്ന കേസിലെ നാലുപ്രതികള്‍ പോലീസ് പിടിയിലായതായി സൂചന.
ടൌണിലെ കാളച്ചന്ത
റോഡില്‍ പാത്തിയ്ക്കല്‍ വീട്ടില്‍ മാത്യുവിണ്റ്റെ ഭാര്യ ഏല്യാമ്മയുടെ ഒന്നര
പവണ്റ്റെ മാലയാണ് കഴിഞ്ഞ തിങ്കളാഴ്ച തസ്കരന്മാര് അപഹരിച്ചത്. വാര്‍ദ്ധക്യസഹജമായ
ക്ഷീണം മൂലം കട്ടിലില്‍ വിശ്രമിയ്ക്കുമ്പോള്‍ രാവിലെ പത്തരയോടെയാണ് സംഭവം.
അകത്തുകയറിയ മോഷ്ടാക്കള്‍ ഏല്യാമ്മയുടെ മുഖത്ത് മുളകുപൊടിയും ഉപ്പും ചേര്‍ത്ത
മിശ്രിതം വിതറിയ ശേഷമായിരുന്നു കവര്‍ച്ച. ശബ്ദമുണ്ടാക്കാതിരിയ്ക്കാന്‍ വാ
പൊത്തിപ്പിടിയ്ക്കുകയും ചെയ്തു. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു.
സംഭവവുമായി
ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
നാലുപേരേയും മൂവാറ്റുപുഴയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. മുഖ്യപ്രതി
പെരുമ്പാവൂറ്‍ സ്വദേശിയാണെന്ന് അറിയുന്നു. കൂടുതല്‍ തെളിവുകള്‍
ശേഖരിയ്ക്കേണ്ടതിനാല് ഇന്നലെ വൈകിയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കൂട്ടുപ്രതികള്‍ വേറെയുമുണ്ടോ എന്ന അന്വേഷണത്തിണ്റ്റെ ഭാഗമായി പിടിയിലായവരുടെ
പേരുവിവരം പോലീസ് രഹസ്യമാക്കി വച്ചിരിയ്ക്കുകയാണ്.
പെരുമ്പാവൂറ്‍ മേഖലയില്‍
മോഷണവും പിടിച്ചുപറിയും വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസ് നടപടികള്‍ക്ക്
വേഗതയേറിയത്. മാല മോഷണക്കേസില്‍ റെക്കോര്‍ഡ് വേഗതയില്‍ പ്രതികളെ വലയിലാക്കാന്‍
കഴിഞ്ഞത് ഇതിണ്റ്റെ ഭാഗമാണ്.
ടൌണിലെ ക്രിസ്തുരാജ് കോംപ്ളക്സില്‍ ആറോളം
കടമുറികള്‍ കുത്തിത്തുറന്ന് മോഷണം നടന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. പണവും
കടകളിലെ വിലപിടിപ്പുള്ള ഉത്പന്നങ്ങളും മോഷ്ടിയ്ക്കപ്പെട്ടു. കീഴില്ലത്ത്
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതിയുടെ ഒന്നരപവന്‍ തൂക്കമുള്ള മാല കവര്‍ന്നതും
ഇക്കഴിഞ്ഞ ആഴ്ചയാണ്. ബൈക്കിലെത്തിയ യുവാക്കള്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മംഗളം 24.05.2012
No comments:
Post a Comment