പെരുമ്പാവൂര്‍: നിയോജകമണ്ഡലത്തില്‍ പ്ളൈവുഡ് കമ്പനികളുടെ വായു/ജല
മലിനീകരണം മൂലം മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ പാര്‍പ്പിട മേഖലയില്‍ നിന്നും കമ്പനികള്‍ മാറ്റി സ്ഥാപിക്കണമെന്ന്
ബി.ജെ.പി.
വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി പ്ളൈവുഡ് കമ്പനികള്‍ ഉടനടി മാറ്റി
സ്ഥാപിയ്ക്കാനുള്ള തീരുമാനം സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്
മാത്രമാണ് മലിനീകരണത്തിന് ഏക പരിഹാരം. ഇതിനുപുറമെ നിലവില്‍ പ്രവര്‍ത്തിയ്ക്കുന്ന
പ്ളൈവുഡ് കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനവും മറ്റ് നിയമലംഘന പ്രവര്‍ത്തനങ്ങളും
നിരോധിക്കാന്‍ സര്‍ക്കാരും ഗ്രാമപഞ്ചായത്തുകളും ഉടനടി നടപടി സ്വീകരിക്കണമെന്നും
ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠനശിബിരം പ്രമേയം വഴി
ആവശ്യപ്പെട്ടു.
പാര്‍പ്പിട മേഖലയില്‍ പുതിയ കമ്പനികള്‍ക്ക് ലൈസന്‍സ്
കൊടുക്കാതിരിയ്ക്കുക, നാട്ടിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി
പ്രവര്‍ത്തിച്ചുവരുന്ന എല്ലാ പ്ളൈവുഡ് കമ്പനികളുടേയും പ്രത്യേകിച്ച് മലിനീകരണം
ദുസ്സഹമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദ്
ചെയ്യുക, അന്യ സംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്ക്
പരിഹാരമുണ്ടാക്കുക, തൊഴിലാളികള്‍ക്കുള്ള രജിസ്ട്രേഷനും മറ്റും നിയമപ്രകാരം ഉടനടി
നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിയ്ക്കുന്നു.
അന്യ സംസ്ഥാന
തൊഴിലാളികള്‍ എന്ന പേരില്‍ പെരുമ്പാവൂറ്‍ നിയോജകമണ്ഡലത്തില്‍ ജോലി ചെയ്യുന്ന
ബംഗ്ളാദേശി പൌരന്മാര്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം. ഇവിടെ ജോലി ചെയ്യുന്ന
ബംഗ്ളാദേശി പൌരന്മാര് മയക്കുമരുന്നും കള്ളക്കടത്തും കള്ളനോട്ടു വിതരണവും യഥേഷ്ടം
നടത്തികൊണ്ടിരിക്കുന്നു. സര്‍ക്കാരും ഇതര ഡിപ്പാര്‍ട്ടുമെണ്റ്റുകളും രാഷ്ട്രീയ
സ്വാധീനത്തിനു വഴങ്ങി കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രവണതയാണ്
നിലനില്‍ക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
നിയോജകമണ്ഡലം കമ്മിറ്റിയുടെ
ആഭിമുഖ്യത്തല്‍ നടന്ന ഏകദിന നേതൃത്വ പഠനശിബിരം ബി.ജെ.പി ജില്ലാ പ്രസിഡണ്റ്റ് അഡ്വ.
പി.ജെ തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് കെ.ജി പുരുഷോത്തമന്
അദ്ധ്യക്ഷത വഹിച്ചു. ആര്.എസ്.എസ് ജില്ലാ ബൌദ്ധിക് പ്രമുഖ് കെ.പി രമേഷ്,
ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ. കെ.ആര് രാജഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി
എം.എന്‍.മധു, ജില്ലാ സെക്രട്ടറി പി.പി. സജീവ് തുടങ്ങിയവര്‍ ക്ളാസെടുത്തു. കെ.
അജിത്കുമാര്‍, എം.ജി ഗോവിന്ദന്‍കുട്ടി, സി.പി രാധാകൃഷ്ണന്, ഒ.സി അശോകന്, എസ്.ജി
ബാബു കുമാര്‍, കെ.കെ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശിബിരത്തിന് കെ.
രമേഷ്കുമാര്‍, പി.ആര് സന്ദീപ്, ഇ.കെ വേലായുധന്, ഒ.വി പൌലോസ്, വിജയലക്ഷമി
സുരേഷ്, വാസന്തി പുരുഷോത്തമന്, ലീലാമ്മ ഈപ്പന്, സുരേഷ് കടുവാള്‍, പഞ്ചായത്ത്
മെമ്പര്‍ കെ. ജി രാജന്, മുനിസിപ്പല്‍ കൌണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന് തുടങ്ങിയവര്‍
നേതൃത്വം നല്കി
മംഗളം 29.05.2012
1 comment:
നാട്ടില്‍ എപ്പോ അകെ ഉള്ളത് ഈ playwood ബിസിനസ് മാത്രമാണ് അതുകുടി പുട്ടിച്ചാല് എവിടെ എല്ലാ രാഷ്ട്രിയക്കാര്‍ക്കും സമാധാനമാകും ...... :)
Post a Comment