പെരുമ്പാവൂര്‍: വെങ്ങോലയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പതിനേഴ് പേര്‍ക്ക് പരുക്കേറ്റു. ആര്‍ക്കും സാരമായ പരുക്കുകളില്ല.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പി.പി റോഡില്‍ വെങ്ങോലയ്ക്കടുത്ത് മലയാംപുറത്തുപടിയിലാണ് സംഭവം. എണാകുളം-പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന യാത്ര എന്ന ബസാണ് അപകടത്തില്‍ പെട്ടത്. മലയാംപുറത്ത്പടി പള്ളിയ്ക്ക് എതിര്‍വശമുള്ള അറക്കമില്ലിന്റെ മതിലിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്.
പരുക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാധമിക സുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു.
മംഗളം 14.06.2015
No comments:
Post a Comment