പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ ചേലാമറ്റം ഭാഗത്തേക്കുള്ള റോഡ് കുളമായി. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ റോഡ്പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ്.
ഒക്കല്‍ കവലയില്‍ നിന്നും ചേലാമറ്റം ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡാണ് കുളമായത്. 15-ാം വാര്‍ഡിലുള്ള ഈ റോഡിലൂടെ ഒക്കല്‍ ശ്രീനാരായണ സ്‌കൂളിലെ കുട്ടികളടക്കം ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്നതാണ്. റോഡിന്റെ പല ഭാഗങ്ങളിലും മുട്ടോളം വെള്ളമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് മെമ്പറോടും പഞ്ചായത്ത് ഓഫീസിലും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
വെങ്ങോല പഞ്ചായത്തില്‍ പൂമല അറയ്ക്കപ്പടി വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന അറയ്ക്കപ്പടി മസ്ജിദ്-പ്ലാവിന്‍ചുവട് റോഡിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ പരാതി. യാതൊരു കുഴപ്പവുമില്ലാതിരുന്ന റോഡിന് വേണ്ടി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് നാട്ടുകാര്‍ പറയുന്നു. പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ 817264 രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് പ്രദേശവാസിയായ എം.പി സുരേഷ് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
മംഗളം 19.06.2016
No comments:
Post a Comment