പെരുമ്പാവൂര്‍: മുടക്കുഴയില്‍ ഒരു യുവതിയ്ക്കും രണ്ടു വൃദ്ധര്‍ക്കും ഉള്‍പ്പടെ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.
ഐ.ടി കമ്പനി ജീവനക്കാരിയായ ആനകല്ല് സ്വദേശിനി കരണ്യ (21), പെയിന്റിങ്ങ് തൊഴിലാളി പുളിയാമ്പിള്ളി രതീഷ് (32), ആലിയാട്ടുകുടി ജോര്‍ജ് (60), ചക്കാലയ്ക്കല്‍ മത്തായി (80) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ കരണ്യ. രതീഷ്, മത്തായി എന്നിവര്‍ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് കരണ്യക്കും രതീഷിനും പട്ടികടിയേറ്റത്. ഉച്ചകഴിഞ്ഞ് ജോര്‍ജിനേയും മത്തായിയേയും നായ ആക്രമിച്ചു. മത്തായിയുടെ വീടിന്റെ വാര്‍ക്ക നടക്കുന്നതിനിടയിലാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. വാര്‍ക്കപ്പണിക്കാരില്‍ ചിലര്‍ക്കു നേരെയും നായയുടെ ആക്രമണമുണ്ടായി. പണിക്കാരും നാട്ടുകാരും ചേര്‍ന്ന് പേ ബാധിച്ച നായയെ അടിച്ചുകൊന്നു. നായയുടെ ജഡം പഞ്ചായത്ത് അധികൃതര്‍ മറവു ചെയ്തുവെന്ന് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ഷാജി കീച്ചേരി അറിയിച്ചു.
മംഗളം 13.06.2015
No comments:
Post a Comment