Friday, January 30, 2009
അമ്പതുപവനും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ച സംഭവം അന്വേഷിയ്ക്കുന്നതില്‍ അലംഭാവമെന്ന് ആക്ഷേപം
29.01.2009
പെരുമ്പാവൂറ്‍: അമ്പതു പവനും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തെ പറ്റി അന്വേഷിയ്ക്കുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതായി ആക്ഷേപം. സംഭവം നടന്നിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
പുല്ലുവഴി ഓവുങ്ങമാലില്‍ ജോണച്ചണ്റ്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ജനുവരി 29-ന് പണവും ആഭരണവും മോഷണം പോയത്. വീട്ടുകാര്‍ പുല്ലുവഴി പള്ളിയിലെ തിരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയ നേരത്തായിരുന്നു മോഷണം. വൈകിട്ട് അഞ്ചിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തായിരുന്നു ഇത്. മുന്‍വാതില്‍ കമ്പിപ്പാര കൊണ്ട് തിക്കിത്തുറന്ന് അകത്തുകടന്ന ശേഷമായിരുന്നു മോഷണം. അന്നത്തെ ഡിവൈ.എസ്.പി കെ.ജെ സ്കറിയായുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എ.ആര്‍ ക്യാമ്പില്‍ നിന്ന് പോലീസ് നായയെ കൊണ്ടുവന്ന് പരിശോധിപ്പിച്ചിരുന്നു. . എന്നാല്‍ കേസിനു തുമ്പുണ്ടാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു.
ഇതേ തുടര്‍ന്ന് ജോണച്ചന്‍ റൂറല്‍ എസ്.പി യ്ക്ക് പരാതി കൊടുത്തു. അതോടെ ലോക്കല്‍ പോലീസ് കേസന്വേഷണത്തില്‍ കൂടുതല്‍ ഉദാസീനത പ്രകടിപ്പിയ്ക്കുകയായിരുന്നുവെന്ന് ജോണച്ചന്‍ പറയുന്നു. പുല്ലുവഴിയില്‍ നടന്ന ഈ മോഷണത്തിന് മുമ്പും പിമ്പുമായി ചെറുതും വലുതുമായ നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മോഷ്ടാക്കളെ പിടികൂടാനും പോലീസിനായിട്ടില്ല
ബൈക്ക് മുട്ടി മരിച്ചു
27.o1.09
പെരുമ്പാവൂറ്‍: ബൈക്ക് മുട്ടി വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. വളയന്‍ചിറങ്ങര കണിയാങ്കുടി പാപ്പുകുഞ്ഞ് (70) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് വാരിക്കാടാണ് സംഭവം. കോലഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കപ്രിക്കാട് ടൂറിസം സ്പോട്ടിലെ യാത്രാബോട്ടിണ്റ്റെ എഞ്ചിന്‍ മോഷ്ടിച്ച നാലംഗ സംഘം പിടിയില്‍
27.01.2009
പെരുമ്പാവൂറ്‍: കോടനാട് കപ്രക്കാട് ടൂറിസം സ്പോട്ടിലെ വിനോദയാത്രാബോട്ടിണ്റ്റെ എഞ്ചിന്‍ മോഷ്ടിച്ച നാലംഗസംഘം പോലീസ് പിടിയില്‍.
കോടനാട് പനങ്കുരുതോട്ടം സ്വദേശികളായ മംഗലത്ത് വീട്ടില്‍ ഷാജി (37), പാറയ്ക്കല്‍ വീട്ടില്‍ ലിബിന്‍ (24), നടുക്കുടി വീട്ടില്‍ വിനോദ് (30), ചുങ്ങനാട്ടില്‍ വീട്ടില്‍ സുജിത് (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 27-നാണ് ബോട്ടില്‍ നിന്ന് ഇവര്‍ എഞ്ചിന്‍ അഴിച്ചെടുത്തത്. പറവൂറ്‍ കെടാമംഗലം പോണക്കര വീട്ടില്‍ ഗോപിയുടെ വിട്ടില്‍ നിന്ന് പോലീസ് ഈ എഞ്ചിന്‍ കണ്ടെത്തി.
കെടാമംഗലത്തുള്ള വള്ളക്കാര്‍ക്ക് എഞ്ചിന്‍ വില്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ 40 എച്ച്.പിയുടെ എഞ്ചിന്‍ അവര്‍ക്ക് ആവശ്യമില്ലെന്ന് വന്നതോടെ ഗോപിയുടെ വീട്ടില്‍ ഇത് സൂക്ഷിയ്ക്കാന്‍ ഏല്‍പിച്ച് സംഘം മടങ്ങുകയായിരുന്നു. ഇത് മോഷണ വസ്തുവാണെന്ന് പോലീസ് എത്തുമ്പോഴാണ് ഗോപി അറിയുന്നത്.
കപ്രിക്കാട് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച ഏറുമാടങ്ങളും ഇരിപ്പടങ്ങളും ഒരു മാസം മുമ്പ് നശിപ്പിച്ചിരുന്നു. ഇതിനു പിന്നിലും ഇതേ സംഘമാണെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു
25.01.2009
പെരുമ്പാവൂറ്‍: എ.എം റോഡില്‍ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്ക്.
ഓട്ടോ ഡ്രൈവറായ കിഴക്കേഅയ്മുറി കണ്ടമാലില്‍ പൌലോസിണ്റ്റെ മകന്‍ എല്‍ദോസ് (28), യാത്രക്കാരനായ മൂവാറ്റുപുഴ കാരിമറ്റം മംഗലത്ത് വീട്ടില്‍ കുര്യാക്കോസ് (52) എന്നിവരാണ് മരിച്ചത്. കുര്യാക്കോസിണ്റ്റെ പരുക്കേറ്റ ഭാര്യ അമ്മിണി (45), മക്കള്‍ എല്‍ദോസ് (18),മാര്‍ട്ടിന്‍ (15) എന്നിവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അമ്മിണിയുടെ നില ഗുരുതരമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കുറുപ്പംപടി പള്ളിക്കവലയ്ക്ക് കിഴക്കുള്ള കനാലിനടുത്താണ് അപകടം. അമ്മിണിയുടെ പിതാവ് മാത്യു കഴിഞ്ഞ ആഴ്ച മരിച്ചതിനെ തുടര്‍ന്ന് പള്ളിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് കുര്യാക്കോസും കുടുംബവും ഇന്നലെ എത്തിയത്. അമ്മിണിയുടെ ചുണ്ടക്കുഴിയിലെ ചിറയ്ക്കല്‍ വീട്ടില്‍ നിന്നും മൂവാറ്റുപുഴയ്ക്ക് പോകാനായി ഓട്ടോയില്‍ ബസ് സ്റ്റോപ്പിലേയ്ക്ക് വരുംമ്പോഴാണ് അപകടം. ആലുവ തട്ടേക്കാട് റൂട്ടില്‍ ഓടുന്ന ശ്രീജയലക്ഷ്മി എന്ന ബസ് ആപ്പേ ഓട്ടോറിക്ഷയിലാണ് മുട്ടിയത്.
വര്‍ഷങ്ങളായി ഓട്ടോ ഓടിച്ച് പഠനവും ഉപജീവനവും നിര്‍വഹിയ്ക്കുന്ന എല്‍ദോസ് മാസ്റ്റര്‍ ബിരുദധാരിയാണ്. കൂടാതെ എം.ബി.എ വിദ്യാര്‍ത്ഥിയുമായിരുന്നു. കുറുപ്പംപടി കളപ്പുരയ്ക്കല്‍ കുടുംബാംഗം മേരിയാണ് അമ്മ. ഏക സഹോദരന്‍ ബേസില്‍ (ബാംഗ്ളൂറ്‍). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കുറുപ്പംപടി സെണ്റ്റ് മേരിസ് കത്തിഡ്രലില്‍.
കുര്യാക്കോസിണ്റ്റെ മൂന്നു മക്കളില്‍ രണ്ടുപേരും ഓട്ടോയിലുണ്ടായിരുന്നു. പരുക്കേറ്റ എല്‍ദോസ് ആയവന എസ്.എച്ച്.എസില്‍ പ്ളസ്ടുവിനും മാര്‍ട്ടിന്‍ രണ്ടാറ്റിന്‍കര സെണ്റ്റ് മൈക്കിള്‍സ് സ്കൂളില്‍ ആറാം ക്ളാസിലും പഠിയ്ക്കുന്നു. ആയവന സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ് മാത്യൂസ്. കുര്യാക്കോസിണ്റ്റെ സംസ്കാരം പിന്നീട്.
പ്രാദേശിക ചാനല്‍ സംഘത്തിനു നേരെ ബി.ജെ. പി നേതാവിണ്റ്റെ കയ്യേറ്റം
21.01.2009
പെരുമ്പാവൂറ്‍: അനധികൃത പാടം നികത്തല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക ചാനല്‍ സംഘത്തിനു നേരെ ബി.ജെ.പി സംസ്ഥാനനേതാവിണ്റ്റെ കയ്യേറ്റം. ക്യാമറ പിടിച്ചുവാങ്ങിയ നേതാവ് അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ ചെമ്പറക്കി തൈക്കാവ് കവലയ്ക്കടുത്തുള്ള പാടം നികത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാനാണ് പെരുമ്പാവൂരിലെ ഒരു പ്രാദേശിക ചാനല്‍ സംഘം ഇന്നലെ വൈകിട്ട് ഇവിടെ എത്തിയത്. നികത്തിയ പാടത്തിണ്റ്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന്നിടയില്‍ സമീപവാസിയായ ബി.ജെ.പി നേതാവ് ഓടിയെത്തി ക്യാമറാമാന്‍ കാസിമിനെ ആക്രമിയ്ക്കുകയായിരുന്നു. ഒപ്പം അസഭ്യവാക്കുകള്‍ വിളിക്കുകയും ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തു.
കാസിമും അസിസ്റ്റണ്റ്റ് ക്യാമറാമാന്‍ മജീദും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മലയിടംതുരുത്ത് എസ്.ഐ മാത്യു ജോര്‍ജും സംഘവും സ്ഥലത്ത് എത്തി. ഇതേ തുടര്‍ന്ന് നേതാവിനെ പെരുമ്പാവൂറ്‍ ഡിവൈ.എസ്.പി എന്‍ ശിവദാസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി. പാടം മണ്ണിട്ടു നികത്തുന്നവരുടെ വാഹനത്തിലായിരുന്നു ഇദ്ദേഹം സ്റ്റേഷനിലെത്തിയത് . ഈ നേതാവിണ്റ്റെ ഒത്താശയോടെയാണ് പാടം നികത്തല്‍ എന്നതിണ്റ്റെ പ്രധാന തെളിവായി ഇത് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. പാടം നികത്തലിനെതിരെ നാട്ടുകാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന കയ്യേറ്റത്തിനെതിരെയും പ്രതിഷേധം വ്യാപകമാണ്.
സ്കൂള്‍ കിണറ്റില്‍ നായയുടെ ജഡം: സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് നഗരസഭ
19.01.2009
പെരുമ്പാവൂറ്‍: ആയിരത്തിലേറെ കുട്ടികള്‍ പഠിയ്ക്കുന്ന സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ കിണറ്റില്‍ തെരുവ് നായയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് നഗരസഭ.
ഈ സ്കൂളിലെ കുടിവെള്ളത്തിന് ഉപയോഗിയ്ക്കുന്ന കിണറ്റില്‍ വെള്ളിയാഴ്ചയാണ് ജഡം കണ്ടത്. വിവരം ശ്രദ്ധയില്‍പെട്ടിട്ടും പട്ടിയുടെ ജഡം എടുത്തുമാറ്റാന്‍ സ്കൂള്‍ അധികൃതര്‍ക്കായില്ലെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.കെ ഐഷാ ബീവി ടീച്ചര്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു. നഗരസഭയേയും വിവരം അറിയിച്ചില്ല. നാട്ടുകാരാണ് തങ്ങളെ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ പട്ടിയുടെ അഴുകിയ ജഡം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.പി ഹസന്‍, ആരോഗ്യവിഭാഗം സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഷറഫ്, കൌണ്‍സിലര്‍ സി.കെ അബ്ദുള്ള, എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി മണ്ണുത്തിയിലേയ്ക്ക് കൊണ്ടുപോയത്.
സ്കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയതെന്നും ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പിനോട് കര്‍ശനനടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെടുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കമ്പിവലയിട്ട കിണറ്റില്‍ നായ വീണതില്‍ ദുരൂഹതയുണ്ടെന്നും തങ്ങളെ മനപൂര്‍വ്വം അവഹേളിയ്ക്കുവാന്‍ സംഭവം ഉപയോഗിയ്ക്കുകയായിരുന്നുവെന്നുമാണ് സ്കൂള്‍ അധികൃതരുടെ ആരോപണം. ജഡം കണ്ടെത്തിയപ്പോള്‍തന്നെ വിവരം സ്കൂള്‍ മൈക്കിലൂടെ അറിയിച്ചു. കിണറ്റിലെ വെള്ളം ഉപയോഗിയ്ക്കുന്നത് വിലക്കുകയും ചെയ്തു. നായയെ പുറത്തെടുക്കാനായി തൊഴിലാളികള്‍ക്ക്500 രൂപ നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചത് നഗരസഭ തടയുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സസ്യമാര്‍ക്കറ്റ് കോംപ്ളക്സിണ്റ്റെ ഉദ്ഘാടനത്തിന് സ്കൂള്‍ ബാണ്റ്റുസംഘത്തെ അയക്കാത്തതിണ്റ്റെ പക പോക്കലാണ് നായ സംഭവമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. പരീക്ഷ അടുത്തതിനാലാണ് സംഘത്തെ അയയ്ക്കാത്തത്. ഇതിനെതിരെ അധ്യാപകരോട് മോശമായി ചില നേതാക്കള്‍ പെരുമാറിയിരുന്നു. നായയെ കണ്ടതിനെ തുടര്‍ന്ന് ഇവര്‍ തന്നെ സ്കൂള്‍വളപ്പില്‍ വച്ചും മോശമായി പെരുമാറിയതായി ഹെഡ്മാസ്റ്റര്‍ മംഗളത്തോട് പറഞ്ഞു. സ്കൂള്‍ വളപ്പില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിച്ചെടുത്ത് മാറ്റുന്നതിന്നായി പലവട്ടം നഗരസഭയില്‍ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഈക്കാര്യങ്ങളൊക്കെ ഇന്നലെ ചേര്‍ന്ന പി.ടി.എ എക്സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
സ്കൂള്‍ കിണറ്റില്‍ നായയുടെ ജഡം കണ്ട സംഭവം വിവാദമാകുന്നു
18.01.2009
പെരുമ്പാവൂറ്‍: സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ കിണറ്റില്‍ തെരുവ് നായയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവം വിവാദത്തിലേയ്ക്ക്. കമ്പിവലയിട്ട കിണറ്റില്‍ നായ വീണതില്‍ ദുരൂഹതയുണ്ടെന്നും തങ്ങളെ മനപൂര്‍വ്വം അവഹേളിയ്ക്കുവാന്‍ സംഭവം ഉപയോഗിയ്ക്കുകയായിരുന്നുവെന്നുമാണ് സ്കൂള്‍ അധികൃതരുടെ ആരോപണം.
ആയിരത്തോളം കുട്ടികള്‍ പഠിയ്ക്കുന്ന ഈ സ്കൂളിലെ കുടിവെള്ളത്തിന് ഉപയോഗിയ്ക്കുന്ന കിണറ്റില്‍ വെള്ളിയാഴ്ചയാണ് ജഡം കണ്ടത്. പട്ടിയുടെ അഴുകിയ ജഡം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.പി ഹസന്‍, ആരോഗ്യവിഭാഗം സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഷറഫ്, കൌണ്‍സിലര്‍ സി.കെ അബ്ദുള്ള, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ഇ നൌഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി മണ്ണുത്തിയിലേയ്ക്ക് കൊണ്ടുപോയത്. വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നായിരുന്നു ആക്ഷേപം. കെ.ഇ നൌഷാദ് വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഇതുസംബന്ധിച്ച് ഫാക്സ് അയയ്ക്കുകയും ചെയ്തു.
എന്നാല്‍ ജഡം കണ്ടെത്തിയപ്പോള്‍തന്നെ കിണറ്റിലെ വെള്ളം ഉപയോഗിയ്ക്കുന്നത് വിലക്കിയതായി ഹെഡ്മാസ്റ്റര്‍ പറയുന്നു. തൊട്ടടുത്ത ദിവസം തന്നെ നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചത് നഗരസഭ തടയുകയും ചെയ്തു. സസ്യമാര്‍ക്കറ്റ് കോംപ്ളക്സിണ്റ്റെ ഉദ്ഘാടനത്തിന് സ്കൂള്‍ ബാണ്റ്റുസംഘത്തെ അയക്കാത്തതിണ്റ്റെ പക പോക്കലാണ് നായ സംഭവമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. പരീക്ഷ അടുത്തതിനാലാണ് സംഘത്തെ അയയ്ക്കാത്തത്. ഇതിനെതിരെ അധ്യാപകരോട് മോശമായി ചില നേതാക്കള്‍ പെരുമാറിയിരുന്നു. നായയെ കണ്ടതിനെ തുടര്‍ന്ന് ഇവര്‍ തന്നെ സ്കൂള്‍വളപ്പില്‍ വച്ചും മോശമായി പെരുമാറിയതായി ഹെഡ്മാസ്റ്റര്‍ മംഗളത്തോട് പറഞ്ഞു. സ്കൂള്‍ വളപ്പില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിച്ചെടുത്ത് മാറ്റുന്നതിന്നായി പലവട്ടം നഗരസഭയില്‍ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളേറുന്നു; പെരുമ്പാവൂരില്‍ വീണ്ടും മലേറിയ
17.01.2009
പെരുമ്പാവൂറ്‍: അന്യസംസ്ഥാന തൊഴിലാളികള്‍ അനുദിനം പെരുകുമ്പോള്‍, കേരളത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട മലേറിയ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണ് ഇത്.
ഒറീസയില്‍ നിന്ന് കേരളത്തിലേയ്ക്ക് ചേക്കേറി പാറമടകളില്‍ ജോലിചെയ്യുന്ന ദമ്പതിമാരുടെ മകള്‍ ഒഹിമ (11) യ്ക്കാണ് മലേറിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഒഹിമയുടെ കുടുംബം രായമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ വാടകകയ്ക്ക് താമസിക്കുകയാണ്. രോഗം ബാധിച്ച ബാലികയെ കുന്നത്തുനാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നാലുദിവസം മുമ്പാണ് എത്തിച്ചത്. അവിടെ നിന്ന് കളമശ്ശേരിയിലെ സഹകരണ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്തു. ഇവിടെ വച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നിട്ടും ഈ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ നിന്ന് വാടകവീട്ടിലേയ്ക്ക് തന്നെ മാറ്റിയിരിയ്ക്കുകയാണ്.
ദേശീയ പദ്ധതതിയായ മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാമിലൂടെ കേരളത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്ത രോഗമാണ് മലേറിയ. എന്നാലും കഴിഞ്ഞ കുറേവര്‍ഷങ്ങളായി ജില്ലയില്‍ പ്രതിവര്‍ഷം നാലോ അഞ്ചോ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം രായമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്ന് മാത്രം രണ്ടു രോഗബാധിതരെ കണ്ടെത്തിയിരുന്നു. പ്ളൈവുഡ് വ്യവസായം ഏറെയുള്ള ഇവിടെ രോഗം എത്തിയ്ക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. മുന്‍വര്‍ഷം രോഗം കണ്ടെത്തിയതും അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ്. തിരിച്ചറിഞ്ഞ് ചികിത്സിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവഹാനി സംഭവിയ്ക്കാവുന്ന പകര്‍ച്ചവ്യാധിയാണ് മലേറിയ. രോഗം പരത്തുന്ന അനോഫിലസ് കൊതുകുകള്‍ കേരളത്തില്‍ സാധാരണമല്ലാത്തതിനാലാണ് രോഗം അതിവേഗം പടര്‍ന്നുപിടിയ്ക്കാത്തത്. മലേറിയ റിപ്പോര്‍ട്ട് ചെയ്താല്‍ മൂന്നുദിവസത്തിനകം രോഗമുള്ള വീട്ടിലെ മറ്റ് അംഗങ്ങളുടേയും പന്ത്രണ്ട് ദിവസത്തിനകം സമീപവാസികളുടേയും രക്തപരിശേധന നടത്തി രോഗപ്രതിരോധ നടപടികള്‍ സ്വീകരിയ്ക്കണമെന്നാണ് ആരോഗ്യവകുപ്പിണ്റ്റെ നിര്‍ദ്ദേശം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മലേറിയയ്ക്കുള്ള മരുന്ന് സൊജന്യമായി നല്‍കുകയും ചെയ്യും.
എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിദ്യാഭ്യാസത്തിണ്റ്റെ അപര്യാപ്തതയും വൃത്തിഹീനമായ ജീവിതചുറ്റുപാടുകളും പ്രതിരോധ നടപടികള്‍ക്ക് തടസമാണ്. ഗുരുതരമായി രോഗം ബാധിച്ച ഒഹിമ ആശുപത്രി വിട്ടത് പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Tuesday, January 13, 2009
പ്രകാശനം ചെയ്തു
13.1.2009
പെരുമ്പാവൂറ്‍: കോതമംഗലം നങ്ങേലില്‍ ആയുര്‍വേദ മെഡിയ്ക്കല്‍ കോളജ് മാഗസിന്‍ താക്കോല്‍ എല്‍ദോ മാര്‍ ബസേലിയോസ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ബേബി എം വര്‍ഗീസ് പ്രകാശനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഡോ.വിജയന്‍ നങ്ങേലില്‍, പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.വി.കെ വര്‍മ്മ, ഡോ.രവി നാരായണ കുമാര്‍, ഡോ.സുജന ബാലന്‍, ഡോ.സജി ശ്രീധര്‍, ശ്രീദര്‍ശന്‍, ടോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ക്ഷേത്രങ്ങളില്‍ മകരസംക്രാന്തി മഹോത്സവം ഇന്നും നാളെയും
13.1.2009
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ മകരസംക്രാന്തി മഹോത്സവം ഇന്നും നാളെയുമായി ആഘോഷിയ്ക്കും. ചെറുകുന്നം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ വൈകിട്ട് 7.30മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. നാളെ ക്ഷേത്രം തന്ത്രി ഇഞ്ചൂറ്‍ ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ശ്രീകൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടക്കും.വൈകിട്ട 6-ന് ദീപാരാധന, 7-ന് താലപ്പൊലി, 9-ന് ഭക്തി ഗാന സുധ എന്നിവയുണ്ടാകും. മേയ്ക്കപ്പാല അരുവപ്പാറ കുളക്കുന്നേല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ നാളെ മകരവിളക്ക് മഹോത്സവം നടക്കും. രാവിലെ 5.30-ന് മകരസംക്രമം, 9-ന് പന്തീരാഴി പൂജ, 12.30-ന് അന്നദാനം, വൈകിട്ട് 7-ന് താലപ്പൊലി ഘോഷയാത്ര എന്നിവയ്ക്ക് പുറമെ വള്ളുവനാട് ബ്രഹ്മയുടെ കരിങ്കുട്ടി എന്ന നാടകവുമുണ്ടാകും. 15-ന് പുനപ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേകചടങ്ങുകള്‍ നടക്കും. പെരുമ്പാവൂറ്‍ ആല്‍പാറ ക്ഷേത്രത്തില്‍ മകരവിളക്ക് ദിനത്തില്‍ ഗണപതിഹോമം, ദീപക്കാഴ്ച, കളമെഴുത്തും പാട്ട് എന്നിവയുണ്ടാകും.
മണ്ണൂറ്‍ സെണ്റ്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാള്‍ ഇന്നും നാളെയും
13.1.2009
പെരുമ്പാവൂറ്‍: മണ്ണൂറ്‍ സെണ്റ്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ തൊണ്ണൂറ്റിയാറാമത് പ്രതിഷ്ഠാ പെരുന്നാള്‍ ഇന്നും നാളെയും നടക്കും. കുര്യക്കോസ് മാര്‍ ക്ളീമ്മിസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും. ഇന്ന് രാവിലെ വി.കുര്‍ബാനയും രാത്രി കരിമരുന്ന് പ്രയോഗവും ഉണ്ട്. നാളെ രാവിലെ വി.അഞ്ചിന്‍മേല്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് പ്രദിക്ഷണം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.
ഓര്‍മ്മപെരുന്നാള്‍
13.1.2009
പെരുമ്പാവൂറ്‍: വെങ്ങോല ബത്സാദ യല്‍ദോ മോര്‍ ബസേലിയോസ് ചാപ്പലില്‍ ഓര്‍മ്മപെരുന്നാളിന് ഫാ.ഡോ.എ.പി ജോര്‍ജ് കൊടിയേറ്റി. ഡോ.എബ്രഹാം മോര്‍ സേവേറിയോസ് ,ഫാ.യേശുദാസ് എന്നിവര്‍ വി.കുര്‍ബാന അര്‍പ്പിച്ചു.
ശിലാസ്ഥാപനം
12..2009
പെരുമ്പാവൂറ്‍: അയ്മുറി ചേലാട്ട് ശ്രീമൂകാംബിക ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിയ്ക്കുന്ന ഊട്ടുപുരയുടെ ശിലാസ്ഥാപനം തന്ത്രി നരമംഗലത്ത് ചെറിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. മേല്‍ശാന്തി രാധാകൃഷ്ണന്‍ നമ്പൂതിരി, എന്‍ കരുണാകരന്‍, പി.എന്‍ രാജന്‍, വി.പി മണികണ്ഠന്‍, പി.ടി രാജന്‍, രാധാ മാധവന്‍, ഭാര്‍ഗവി രാജന്‍ എന്നിവര്‍ പങ്കെടുത്തു.
സ്വീകരണം നല്‍കും
12.1.2009
പെരുമ്പാവൂറ്‍: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.കെ അബ്ദുള്‍ റഹീമിന് നാളെ വൈ.എം.സി.എ ഹാളില്‍ സ്വീകരണം നല്‍കും. വൈകിട്ട് 5-ന് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എം.എം പരീതു പിള്ള ഉദ്ഘാടനം ചെയ്യും.
Sunday, January 11, 2009
എല്‍.ഡി. എഫ് സര്‍ക്കാരിനെതിരെയുള്ള വികാരം തെരെഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കുമെന്ന് ഓര്‍ത്തഡോക്സ് പക്ഷം
11.1.2009
പെരുമ്പാവൂറ്‍: തങ്ങള്‍ക്കെതിരെ പക്ഷപാതപരമായി പെരുമാറുന്നതിണ്റ്റെ പ്രത്യാഘാതം വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് ഓര്‍ത്തഡോക്സ് സഭ. മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ടി.എം വര്‍ഗീസിണ്റ്റെ അനുസ്മരണയോഗത്തിലാണ് സഭാ നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സഭയ്ക്ക് യാതൊരു രാഷ്ട്രീയ ചായ്‌വുമില്ല. എന്നാല്‍ തങ്ങളെ നിരന്തരം ഉപദ്രവിയ്ക്കുന്ന സമീപനം അംഗീകരിയ്ക്കാനാവില്ല.
ഈ മാസം 25,26 തീയതികളില്‍ നടക്കുന്ന തൃക്കുന്നത്ത് പെരുന്നാളിന് പാത്രിയാര്‍ക്കീസ് പക്ഷം പങ്കെടുക്കുന്നത് തടയുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു. മലങ്കര സഭയുടെ പൊതുസ്വത്തായി 1880-ല്‍ സ്ഥാപിച്ച ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിയ്ക്കുകയാണെന്നാണ് ഓര്‍ത്തഡോക്സ് പക്ഷത്തിണ്റ്റെ ആരോപണം. 1912-ല്‍ കക്ഷി ഭിന്നതകളെ തുടര്‍ന്നാണ് സെമിനാരി പാത്രിയാര്‍ക്കീസ് പക്ഷത്തിണ്റ്റെ നിയന്ത്രണത്തിലായത്. എന്നാല്‍ 1958-ല്‍ അവര്‍ക്കെതിരെ സുപ്രീംകോടതി വിധിയുണ്ടായി. ഇതേതുടര്‍ന്ന് പാത്രിയാര്‍ക്കീസ് പക്ഷം സമാധാനത്തിന് തയ്യാറായി. പക്ഷെ അവര്‍ തന്നെ അത് ലംഘിച്ചു. പിന്നീട് സെമിനാരി അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. എന്നാല്‍ ജില്ലാ കളക്ടര്‍ ഒരു പക്ഷത്തിനോട് കൂറുകാട്ടുന്ന സമീപനമാണ് പുലര്‍ത്തിപ്പോന്നത്. ഇതേ തുടര്‍ന്ന് 2005-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറും എതിര്‍പക്ഷം ലംഘിയ്ക്കുകയാണ്. ഇരുകക്ഷികളും ജില്ലാകളക്ടറും ആലുവ പോലീസ് സൂപ്രണ്ടും ഒപ്പുവച്ച രേഖയാണിതെന്നും യോഗം ചൂണ്ടിക്കാട്ടി.
മലങ്കര വര്‍ഗീസ് ദാരുണമായി കൊലചെയ്യപ്പെട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വാടക കൊലയാളികളാണ് കൃത്യം നടത്തിയതെന്ന സൂചനകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു.. കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെതുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. എന്നിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട പ്രതികളെ ആള്‍ബലവും സ്വാധീനവും ഉപയോഗിച്ച് എക്കാലവും രക്ഷപ്പെടുത്താനാവില്ലെന്ന് യോഗം വിലയിരുത്തി.
പരിശുദ്ധ കതോലിക്ക മോര്‍ ആണ്റ്റ് മോര്‍ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ , നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഫാ.ഡോ.ജോണ്‍സ് അബ്രഹം കോനാട്ട്, ഫാ.ഏല്യാസ് ചെറുകാട്, ഫാ.മത്തായി ഇടയനാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Wednesday, January 7, 2009
മദ്യപിയ്ക്കാന്‍ പണം നല്‍കിയില്ല: പോണ്ടിച്ചേരിയില്‍ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരപീഡനം
മംഗളം/7.1.2009
പെരുമ്പാവൂറ്‍: പുതുവത്സരാഘോഷത്തിന് മദ്യപിയ്ക്കാന്‍ പണം നല്‍കാത്തതിണ്റ്റെ പേരില്‍ പോണ്ടിച്ചേരിയില്‍ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജിലെ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ക്രൂര പീഡനം.
പെരുമ്പാവൂരിലെ വ്യാപാരിയായ മംഗലത്ത് കരീമിണ്റ്റെ മകന്‍ എം.എ മാഹിന്‍ഷാ (21) യെ ആണ് പോണ്ടിച്ചേരി കാരയ്ക്കല്‍ ഭാരതീയാര്‍ കോളജ് ഓഫ് എഞ്ചിനീയറിങ്ങ് ആണ്റ്റ് ടെക്നോളജിയിലെ നാലു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കഴിഞ്ഞ മാസം 30-നാണ് സംഭവം. ഇതേ കോളജിലെ ബി.ടെക് മെക്കാനിക്കല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മാഹിന്‍ ഫീസ് അടയ്ക്കാനുള്ള പണം ബാങ്കില്‍ നിന്ന് എടുത്തുകൊണ്ടുവരുമ്പോഴാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പണം ആവശ്യപ്പെട്ടത്. മാഹിന്‍ പണം നല്‍കാന്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്ന് അര്‍ജുന്‍, ഇര്‍ഫാന്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നി നാലു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മാഹിനെ ബൈക്കില്‍ ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇവര്‍ താമസിയ്ക്കുന്ന വാടക വീട്ടില്‍ വച്ച് മാഹിണ്റ്റെ കൈവെള്ളയിലും നെഞ്ചിലും കത്തിച്ച സിഗററ്റുകൊണ്ട് പൊള്ളിച്ചു. പിന്നെ തേപ്പുപെട്ടി ചൂടാക്കി വയറ്റിലും നെഞ്ചിലും വച്ചു. ഇതിനു പുറമെ ബ്ളേഡുപയോഗിച്ച് ദേഹമാസകലം വരയുകയും ചെയ്തു. ഇതിണ്റ്റെയൊക്കെ പാടുകള്‍ മാഹിണ്റ്റെ ശരീരത്തില്‍ കാണാം. വാടകവീട്ടില്‍ കൊണ്ടുവന്ന് മാഹിണ്റ്റെ വായില്‍ ബലമായി മദ്യം ഒഴിച്ചു കൊടുത്തശേഷമായിരുന്നു അക്രമങ്ങള്‍. പീഡനത്തിനിടയില്‍ ബോധരഹിതനായ മാഹിനെ പീഡിപ്പിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
തന്നെ പീഡിപ്പിച്ചതിനെതിരെ മാഹിന്‍ കോളജ് ഡയറക്ടര്‍ക്കും പ്രിന്‍സിപ്പാളിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ കോളജ് അധികൃതര്‍ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് മാഹിണ്റ്റെ ബന്ധുക്കള്‍ പറയുന്നു. വിവരം പുറത്തായാല്‍ കോളജില്‍ നിന്നും ടി.സി നല്‍കില്ലെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. സംഭവം നടന്ന് ആറുദിവസത്തിന് ശേഷം ഞായറാഴ്ച മാഹിന്‍ നാട്ടിലെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്്. മാഹിന്‍ഷാ കോളജില്‍ നിന്ന് ടി.സി വാങ്ങാനായി ഇന്നലെ പോണ്ടിച്ചരിയ്ക്ക് പുറപ്പെട്ടിരിയ്ക്കുകയാണ്.
Subscribe to:
Posts (Atom)