Tuesday, January 13, 2009

ക്ഷേത്രങ്ങളില്‍ മകരസംക്രാന്തി മഹോത്സവം ഇന്നും നാളെയും

13.1.2009
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ മകരസംക്രാന്തി മഹോത്സവം ഇന്നും നാളെയുമായി ആഘോഷിയ്ക്കും. ചെറുകുന്നം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ വൈകിട്ട്‌ 7.30മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. നാളെ ക്ഷേത്രം തന്ത്രി ഇഞ്ചൂറ്‍ ഇല്ലത്ത്‌ നാരായണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ശ്രീകൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടക്കും.വൈകിട്ട 6-ന്‌ ദീപാരാധന, 7-ന്‌ താലപ്പൊലി, 9-ന്‌ ഭക്തി ഗാന സുധ എന്നിവയുണ്ടാകും. മേയ്ക്കപ്പാല അരുവപ്പാറ കുളക്കുന്നേല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ നാളെ മകരവിളക്ക്‌ മഹോത്സവം നടക്കും. രാവിലെ 5.30-ന്‌ മകരസംക്രമം, 9-ന്‌ പന്തീരാഴി പൂജ, 12.30-ന്‌ അന്നദാനം, വൈകിട്ട്‌ 7-ന്‌ താലപ്പൊലി ഘോഷയാത്ര എന്നിവയ്ക്ക്‌ പുറമെ വള്ളുവനാട്‌ ബ്രഹ്മയുടെ കരിങ്കുട്ടി എന്ന നാടകവുമുണ്ടാകും. 15-ന്‌ പുനപ്രതിഷ്ഠാ ദിനത്തോട്‌ അനുബന്ധിച്ച്‌ പ്രത്യേകചടങ്ങുകള്‍ നടക്കും. പെരുമ്പാവൂറ്‍ ആല്‍പാറ ക്ഷേത്രത്തില്‍ മകരവിളക്ക്‌ ദിനത്തില്‍ ഗണപതിഹോമം, ദീപക്കാഴ്ച, കളമെഴുത്തും പാട്ട്‌ എന്നിവയുണ്ടാകും.

No comments: