25.01.2009
പെരുമ്പാവൂറ്‍: എ.എം റോഡില്‍ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്ക്.
ഓട്ടോ ഡ്രൈവറായ കിഴക്കേഅയ്മുറി കണ്ടമാലില്‍ പൌലോസിണ്റ്റെ മകന്‍ എല്‍ദോസ് (28), യാത്രക്കാരനായ മൂവാറ്റുപുഴ കാരിമറ്റം മംഗലത്ത് വീട്ടില്‍ കുര്യാക്കോസ് (52) എന്നിവരാണ് മരിച്ചത്. കുര്യാക്കോസിണ്റ്റെ പരുക്കേറ്റ ഭാര്യ അമ്മിണി (45), മക്കള്‍ എല്‍ദോസ് (18),മാര്‍ട്ടിന്‍ (15) എന്നിവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അമ്മിണിയുടെ നില ഗുരുതരമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കുറുപ്പംപടി പള്ളിക്കവലയ്ക്ക് കിഴക്കുള്ള കനാലിനടുത്താണ് അപകടം. അമ്മിണിയുടെ പിതാവ് മാത്യു കഴിഞ്ഞ ആഴ്ച മരിച്ചതിനെ തുടര്‍ന്ന് പള്ളിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് കുര്യാക്കോസും കുടുംബവും ഇന്നലെ എത്തിയത്. അമ്മിണിയുടെ ചുണ്ടക്കുഴിയിലെ ചിറയ്ക്കല്‍ വീട്ടില്‍ നിന്നും മൂവാറ്റുപുഴയ്ക്ക് പോകാനായി ഓട്ടോയില്‍ ബസ് സ്റ്റോപ്പിലേയ്ക്ക് വരുംമ്പോഴാണ് അപകടം. ആലുവ തട്ടേക്കാട് റൂട്ടില്‍ ഓടുന്ന ശ്രീജയലക്ഷ്മി എന്ന ബസ് ആപ്പേ ഓട്ടോറിക്ഷയിലാണ് മുട്ടിയത്.
വര്‍ഷങ്ങളായി ഓട്ടോ ഓടിച്ച് പഠനവും ഉപജീവനവും നിര്‍വഹിയ്ക്കുന്ന എല്‍ദോസ് മാസ്റ്റര്‍ ബിരുദധാരിയാണ്. കൂടാതെ എം.ബി.എ വിദ്യാര്‍ത്ഥിയുമായിരുന്നു. കുറുപ്പംപടി കളപ്പുരയ്ക്കല്‍ കുടുംബാംഗം മേരിയാണ് അമ്മ. ഏക സഹോദരന്‍ ബേസില്‍ (ബാംഗ്ളൂറ്‍). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കുറുപ്പംപടി സെണ്റ്റ് മേരിസ് കത്തിഡ്രലില്‍.
കുര്യാക്കോസിണ്റ്റെ മൂന്നു മക്കളില്‍ രണ്ടുപേരും ഓട്ടോയിലുണ്ടായിരുന്നു. പരുക്കേറ്റ എല്‍ദോസ് ആയവന എസ്.എച്ച്.എസില്‍ പ്ളസ്ടുവിനും മാര്‍ട്ടിന്‍ രണ്ടാറ്റിന്‍കര സെണ്റ്റ് മൈക്കിള്‍സ് സ്കൂളില്‍ ആറാം ക്ളാസിലും പഠിയ്ക്കുന്നു. ആയവന സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ് മാത്യൂസ്. കുര്യാക്കോസിണ്റ്റെ സംസ്കാരം പിന്നീട്.
No comments:
Post a Comment