മംഗളം/7.1.2009
പെരുമ്പാവൂറ്‍: പുതുവത്സരാഘോഷത്തിന് മദ്യപിയ്ക്കാന്‍ പണം നല്‍കാത്തതിണ്റ്റെ പേരില്‍ പോണ്ടിച്ചേരിയില്‍ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജിലെ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ക്രൂര പീഡനം.
പെരുമ്പാവൂരിലെ വ്യാപാരിയായ മംഗലത്ത് കരീമിണ്റ്റെ മകന്‍ എം.എ മാഹിന്‍ഷാ (21) യെ ആണ് പോണ്ടിച്ചേരി കാരയ്ക്കല്‍ ഭാരതീയാര്‍ കോളജ് ഓഫ് എഞ്ചിനീയറിങ്ങ് ആണ്റ്റ് ടെക്നോളജിയിലെ നാലു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കഴിഞ്ഞ മാസം 30-നാണ് സംഭവം. ഇതേ കോളജിലെ ബി.ടെക് മെക്കാനിക്കല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മാഹിന്‍ ഫീസ് അടയ്ക്കാനുള്ള പണം ബാങ്കില്‍ നിന്ന് എടുത്തുകൊണ്ടുവരുമ്പോഴാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പണം ആവശ്യപ്പെട്ടത്. മാഹിന്‍ പണം നല്‍കാന്‍ തയ്യാറായില്ല.
ഇതേ തുടര്‍ന്ന് അര്‍ജുന്‍, ഇര്‍ഫാന്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നി നാലു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മാഹിനെ ബൈക്കില്‍ ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇവര്‍ താമസിയ്ക്കുന്ന വാടക വീട്ടില്‍ വച്ച് മാഹിണ്റ്റെ കൈവെള്ളയിലും നെഞ്ചിലും കത്തിച്ച സിഗററ്റുകൊണ്ട് പൊള്ളിച്ചു. പിന്നെ തേപ്പുപെട്ടി ചൂടാക്കി വയറ്റിലും നെഞ്ചിലും വച്ചു. ഇതിനു പുറമെ ബ്ളേഡുപയോഗിച്ച് ദേഹമാസകലം വരയുകയും ചെയ്തു. ഇതിണ്റ്റെയൊക്കെ പാടുകള്‍ മാഹിണ്റ്റെ ശരീരത്തില്‍ കാണാം. വാടകവീട്ടില്‍ കൊണ്ടുവന്ന് മാഹിണ്റ്റെ വായില്‍ ബലമായി മദ്യം ഒഴിച്ചു കൊടുത്തശേഷമായിരുന്നു അക്രമങ്ങള്‍. പീഡനത്തിനിടയില്‍ ബോധരഹിതനായ മാഹിനെ പീഡിപ്പിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
തന്നെ പീഡിപ്പിച്ചതിനെതിരെ മാഹിന്‍ കോളജ് ഡയറക്ടര്‍ക്കും പ്രിന്‍സിപ്പാളിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ കോളജ് അധികൃതര്‍ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് മാഹിണ്റ്റെ ബന്ധുക്കള്‍ പറയുന്നു. വിവരം പുറത്തായാല്‍ കോളജില്‍ നിന്നും ടി.സി നല്‍കില്ലെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. സംഭവം നടന്ന് ആറുദിവസത്തിന് ശേഷം ഞായറാഴ്ച മാഹിന്‍ നാട്ടിലെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്്. മാഹിന്‍ഷാ കോളജില്‍ നിന്ന് ടി.സി വാങ്ങാനായി ഇന്നലെ പോണ്ടിച്ചരിയ്ക്ക് പുറപ്പെട്ടിരിയ്ക്കുകയാണ്.
No comments:
Post a Comment