29.01.2009
പെരുമ്പാവൂറ്‍: അമ്പതു പവനും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തെ പറ്റി അന്വേഷിയ്ക്കുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതായി ആക്ഷേപം. സംഭവം നടന്നിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
പുല്ലുവഴി ഓവുങ്ങമാലില്‍ ജോണച്ചണ്റ്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ജനുവരി 29-ന് പണവും ആഭരണവും മോഷണം പോയത്. വീട്ടുകാര്‍ പുല്ലുവഴി പള്ളിയിലെ തിരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയ നേരത്തായിരുന്നു മോഷണം. വൈകിട്ട് അഞ്ചിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തായിരുന്നു ഇത്. മുന്‍വാതില്‍ കമ്പിപ്പാര കൊണ്ട് തിക്കിത്തുറന്ന് അകത്തുകടന്ന ശേഷമായിരുന്നു മോഷണം. അന്നത്തെ ഡിവൈ.എസ്.പി കെ.ജെ സ്കറിയായുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എ.ആര്‍ ക്യാമ്പില്‍ നിന്ന് പോലീസ് നായയെ കൊണ്ടുവന്ന് പരിശോധിപ്പിച്ചിരുന്നു. . എന്നാല്‍ കേസിനു തുമ്പുണ്ടാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു.
ഇതേ തുടര്‍ന്ന് ജോണച്ചന്‍ റൂറല്‍ എസ്.പി യ്ക്ക് പരാതി കൊടുത്തു. അതോടെ ലോക്കല്‍ പോലീസ് കേസന്വേഷണത്തില്‍ കൂടുതല്‍ ഉദാസീനത പ്രകടിപ്പിയ്ക്കുകയായിരുന്നുവെന്ന് ജോണച്ചന്‍ പറയുന്നു. പുല്ലുവഴിയില്‍ നടന്ന ഈ മോഷണത്തിന് മുമ്പും പിമ്പുമായി ചെറുതും വലുതുമായ നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മോഷ്ടാക്കളെ പിടികൂടാനും പോലീസിനായിട്ടില്ല
No comments:
Post a Comment