27.01.2009
പെരുമ്പാവൂറ്‍: കോടനാട് കപ്രക്കാട് ടൂറിസം സ്പോട്ടിലെ വിനോദയാത്രാബോട്ടിണ്റ്റെ എഞ്ചിന്‍ മോഷ്ടിച്ച നാലംഗസംഘം പോലീസ് പിടിയില്‍.
കോടനാട് പനങ്കുരുതോട്ടം സ്വദേശികളായ മംഗലത്ത് വീട്ടില്‍ ഷാജി (37), പാറയ്ക്കല്‍ വീട്ടില്‍ ലിബിന്‍ (24), നടുക്കുടി വീട്ടില്‍ വിനോദ് (30), ചുങ്ങനാട്ടില്‍ വീട്ടില്‍ സുജിത് (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 27-നാണ് ബോട്ടില്‍ നിന്ന് ഇവര്‍ എഞ്ചിന്‍ അഴിച്ചെടുത്തത്. പറവൂറ്‍ കെടാമംഗലം പോണക്കര വീട്ടില്‍ ഗോപിയുടെ വിട്ടില്‍ നിന്ന് പോലീസ് ഈ എഞ്ചിന്‍ കണ്ടെത്തി.
കെടാമംഗലത്തുള്ള വള്ളക്കാര്‍ക്ക് എഞ്ചിന്‍ വില്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ 40 എച്ച്.പിയുടെ എഞ്ചിന്‍ അവര്‍ക്ക് ആവശ്യമില്ലെന്ന് വന്നതോടെ ഗോപിയുടെ വീട്ടില്‍ ഇത് സൂക്ഷിയ്ക്കാന്‍ ഏല്‍പിച്ച് സംഘം മടങ്ങുകയായിരുന്നു. ഇത് മോഷണ വസ്തുവാണെന്ന് പോലീസ് എത്തുമ്പോഴാണ് ഗോപി അറിയുന്നത്.
കപ്രിക്കാട് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച ഏറുമാടങ്ങളും ഇരിപ്പടങ്ങളും ഒരു മാസം മുമ്പ് നശിപ്പിച്ചിരുന്നു. ഇതിനു പിന്നിലും ഇതേ സംഘമാണെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment