പെരുമ്പാവൂര്‍: നിയോജകമണ്ഡലത്തില്‍ വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിയ്ക്കാന്‍ 48 ലക്ഷം രൂപ അനുവദിച്ചതായി സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
പൂതക്കുഴ പട്ടികജാതി കോളനിയ്ക്ക് വേണ്ടിയുള്ള മുട്ടത്തുമുകള്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി (5 ലക്ഷം), കൂവപ്പടി പഞ്ചായത്തിലെ വെള്ളാറമാലില്‍ പട്ടികജാതി കോളനി (1 ലക്ഷം), കയ്യുത്തിയാല്‍ പട്ടികജാതി കോളനി (50000), മയൂരപുരം നാല്‌സെന്റ് കോളനി (110000), വെള്ളാര്‍മാലി മയൂരപുരം കടുവള്ളച്ചാല്‍ റോഡ് (90000), കാഞ്ഞിരക്കാട് പാണ്ടി കോളനി, എല്‍പി. സ്‌കൂള്‍ (2.5 ലക്ഷം), നഗരസഭയിലെ ചൂള റോഡ് (2 ലക്ഷം), വേങ്ങൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ (5 ലക്ഷം), മുടക്കുഴ പഞ്ചായത്ത് (2 ലക്ഷം), അശമന്നൂര്‍ പഞ്ചായത്ത് (2 ലക്ഷം), രായമംഗലം പഞ്ചായത്തിലെ നെല്ലിമോളം മുതല്‍ മരോട്ടിക്കടവ് വരെയുള്ള പ്രദേശങ്ങല്‍ (3.5 ലക്ഷം), നഗരസഭയിലെ പാറപ്പുറം റോഡ് (4.85 ലക്ഷം), പൂമല, ഓടയ്ക്കാലി ടാങ്ക് (3 ലക്ഷം), മുടക്കുഴയിലെ റേഷന്‍കട മുതല്‍ അംഗന്‍വാടിവരെയുള്ള പ്രദേശം (3.5 ലക്ഷം), വല്ലം പമ്പ് ഹൗസ് (4.95 ലക്ഷം), സൗത്ത് വല്ലം (1.2 ലക്ഷം), സൗത്ത് വല്ലം-മുല്ലപ്പള്ളി റോഡ് (50000), കാളച്ചന്ത റോഡ് (50000), വെങ്ങോല-വളയന്‍ചിറങ്ങര റോഡ് (2 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
മംഗളം 01.03.2013
No comments:
Post a Comment