പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, March 1, 2013

സ്വാതി സംഗീതശ്രീ പുരസ്‌കാരം അജിത് നമ്പൂതിരിയ്ക്ക്


പെരുമ്പാവൂര്‍: ശാസ്ത്രീയ ലോകത്തെ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വാതിതിരുനാള്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ സ്വാതി സംഗീതശ്രീ പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞനായ അജിത് നമ്പൂതിരിയ്ക്ക്. 
തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളജിലും പാലക്കാട് ചെമ്പൈ സംഗീത കോളജിലും സംഗീത പഠനം പൂര്‍ത്തിയാക്കിയ അജിത് നമ്പൂതിരി സംഗീത സാഗരം എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
കഴിഞ്ഞ 20 വര്‍ഷമായി ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളില്‍ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. കൂടിയാട്ടം, സംസ്‌കൃതനാടകങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളിച്ച് കലാക്ഷേത്രങ്ങള്‍ എന്ന പേരിലും ഓട്ടന്‍തുള്ളന്‍, ഇടയ്ക്ക എന്നിവയെക്കുറുച്ചും ഡോക്യുമെന്ററികള്‍ തയ്യാറാക്കിയിട്ടുണ്ട്.
അടുത്തമാസം 2 ന് അപ്പൂസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ നാദസ്വര ചക്രവര്‍ത്തി തിരുവിഴ ആര്‍ ജയശങ്കര്‍ ശ്രീജിത്ത് നമ്പൂതിരിക്ക് പുരസ്‌കാരം നല്‍കും. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സമ്മേളനം ശ്രീമൂലനഗരം മോഹന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സഭ പ്രസിഡന്റ് എന് നടരാജന്‍ അറിയിച്ചു.
തുടര്‍ന്ന് അജിത് നമ്പൂതിരിയുടെ സംഗീത കച്ചേരിയും നടക്കും.

  മംഗളം 28.02.2013


No comments: