Friday, March 1, 2013

രായമംഗലം ഗ്രാമപഞ്ചായത്ത്: തോടു നികത്തിയതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു


പെരുമ്പാവൂര്‍: ഇരിങ്ങോള്‍ കാവിനടുത്ത് തോടു നികത്തിയെന്ന് ആരോപിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ നിന്ന് സി.പി.എം മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി.
ഇരുപതാം വാര്‍ഡില്‍  മേനോന്‍പടി കിഴക്കേനട റോഡ് സൈഡില്‍ വളരെക്കാലമായി ജനങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തോട് നികത്തി സ്വകാര്യ ഭൂമിയിലേയ്ക്ക് വഴി നിര്‍മ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതി അവഗണിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍ ഭൂരിപക്ഷം ഉപയോഗിച്ച്  യു.ഡി.എഫ് പക്ഷം അംഗീകാരം നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. 
 തോട് പുനര്‍ നിര്‍മ്മിയ്ക്കണമെന്ന ആവശ്യവുമായി എന്‍.പി അജയകുമാര്‍, ബിജു കുര്യാക്കോസ്, എ.കെ ഷാജി, മിനി തങ്കപ്പന്‍, വി.കെ പത്മിനി, കൗസല്യ ശിവന്‍, ശാന്ത ഗോപാലന്‍ എന്നിവരാണ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചത്.

മംഗളം 01.03.2013

No comments: