പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Friday, March 1, 2013

വെങ്ങോല ഗ്രാമപഞ്ചായത്ത് അറയ്ക്കപ്പടിയില്‍ ശുദ്ധജല വിതരണം അവതാളത്തില്‍


പെരുമ്പാവൂര്‍: അറയ്ക്കപ്പടി പ്രദേശത്തുള്ള ശുദ്ധജലവിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി.
അറയ്ക്കപ്പടി എസ്.എന്‍.ഡി.പി റോഡ് ലൈന്‍, കൈരളിഗ്രാമം റോഡ് സൈഡ്, പെരുമാനി കനാല്‍പാലം എന്നിവിടങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി പെരുമ്പാവൂര്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ് നിവേദനം നല്‍കിയത്.
ഇവിടെയുള്ളവര്‍ അധികവും പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. ഓട്ടത്താണിയിലും കൂറ്റപ്പാറയിലും ഓരോ ടാങ്കുകള്‍ നിര്‍മ്മിച്ച് പിരിയന്‍കുളത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് ആളുകള്‍ ഉപയോഗിച്ചിരുന്നത്. 50000 ലിറ്ററാണ് ഇതിന്റെ സംഭരണ ശേഷി. ഒരു വര്‍ഷം മുമ്പ് ഓട്ടത്താണി റോഡ് അറ്റകുറ്റ  പണി നടത്തിയപ്പോള്‍ ഈ പ്രദേശത്തേയ്ക്ക് വെള്ളം എത്തിച്ചിരുന്ന പൈപ്പ് ലൈന് കേടുവന്നു. കേടായ ഭാഗം  ബ്ലോക്ക് ചെയ്ത് പെരുമാനി ഭാഗത്തേക്ക് ലിങ്ക് ചെയ്തതോടെ ഉയര്‍ന്ന പ്രദേശത്തേയ്ക്ക് വെള്ളം എത്താതായി.
കേടായ പൈപ്പ് ലൈന്‍ പുനര്‍നിര്‍മ്മിയ്ക്കുകയോ, മാറ്റി സ്ഥാപിക്കുകയൊ ചെയ്തില്ലെങ്കില്‍ കുടിവെള്ള ക്ഷാമം  രൂക്ഷമാകുന്ന അവസ്ഥയാണ്. ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉപഭോക്താക്കളെ അണിനിരത്തി ശക്തമായ പ്രക്ഷോഭപരിപാടികള്‍ അരംഭിയ്ക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

മംഗളം 01.03.2013

No comments: