Sunday, March 3, 2013

പ്ലൈവുഡ് കമ്പനിയ്‌ക്കെതിരെ ഒക്കല്‍ ഗ്രാപഞ്ചായത്ത് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ച്


ഏഴു വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തനം


പെരുമ്പാവൂര്‍: കുളത്തുങ്ങമാലി പട്ടികജാതി കോളനിയോട് ചേര്‍ന്ന് എഴ് വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന ആക്‌സണ്‍സ് പ്ലൈവുഡ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കളത്തുങ്ങമാലി പരിസ്ഥിത സംരക്ഷണ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്.  സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഇപ്പോഴും കമ്പനി പ്രവര്‍ത്തിയ്ക്കുന്നതെന്നും ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിഴിയാണെന്നും ഇതിന് പിന്നില്‍ നടക്കുന്ന ക്രമക്കേടുകളെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്നും വറുഗീസ് പുല്ലുവഴി അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി ബെന്നി, കെ.ഡി ഷാജി, കര്‍മ്മസമിതി നേതാക്കളായ സി.കെ പ്രസന്നന്‍, എം.കെ ശ്രീധരന്‍പിള്ള, ബിനു കുളത്തുങ്ങമാലി, വി.എസ് ഷൈബു, കെ.കെ സുധീഷ്, കെ.എ അഖില്‍, ദീപ ഷൈബു എന്നിവര്‍  പ്രസംഗിച്ചു.
കെ.എ ബിജു, ലീല അശോകന്‍, അമ്മിണി കുട്ടപ്പന്‍, തങ്കമ്മ അയ്യപ്പന്‍, മണി സുബ്രഹ്മണ്യന്‍, മിനി രിവി, ലളിത നാരായണന്‍, ഷൈല, സീതാ ബാബു, ബീന ബാബു, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

മംഗളം 3.03.2013

No comments: