പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, March 2, 2013

ഭാര്യ തൂങ്ങി മരിച്ചു; പഞ്ചായത്ത് ഭരണസമിതി അംഗം പിടിയില്‍


പെരുമ്പാവൂര്‍: ഭര്‍തൃ ഗൃഹത്തില്‍ ഭാര്യ തൂങ്ങിമരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവായ മുടക്കുഴ പഞ്ചായത്ത് ഭരണസമിതിയംഗം പാത്തിക്കല്‍ വീട്ടില്‍ എല്‍ദോയെ (45) കോടനാട് പൊലീസ് അറസ്റ്റു ചെയ്തു.
 ഭാര്യ കൊരട്ടി അന്നമനട സ്വദേശി ഷീലയെ (41) ഫെബ്രുവരി 18 ന് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച ആത്മഹത്യാ കുറുപ്പില്‍ ഭര്‍ത്താവും അമ്മയും സഹോദരിയും മാനസീകവും ശാരീരികവുമായി പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിരുന്നു.
 ഇതേതുടര്‍ന്ന് ഷീലയുടെ അച്ഛനും അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ലോക്കല്‍ പേലീസിനും ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി. കോടനാട് പൊലീസ് കേസെടുത്തെങ്കിലും പ്രതി പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. പിന്നീട് വ്യാഴാഴ്ച രാത്രി എട്ടിന് സ്റ്റേഷനിലെത്തി പൊലീസിന് കീഴടങ്ങുകയായിരുന്നുവെന്ന് കോടനാട് എസ്.ഐ ശ്രീധരന്‍ പറഞ്ഞു.
ഷീല എല്‍ദോയുടെ രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യ അസുഖമൂലം മരണപ്പെട്ടതിനെ തുടര്‍ന്ന് 2012 ജൂലൈ എട്ടിനാണ് എല്‍ദോ ഷീലയെ വിവിഹം കഴിച്ചത്. വിവാഹ സമയത്ത് ഷീലയുടെ വീട്ടുകാര്‍ മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നതായും ഷീലയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിക്കുന്നുണ്ട്.
എല്‍ദോ മുടക്കുഴ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമാണ്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

മംഗളം 1.03.2013

No comments: