പെരുമ്പാവൂര്‍: രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍പ്പെട്ട പാണിയേലി മുത്തലങ്ങവീട്ടില്‍ അജിയുടെ ഭാര്യ അഞ്ജു (22) ആണ് സഹായം തേടുന്നത്. തുരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ അഞ്ജു ഒന്നര വര്‍ഷമായി ചികിത്സയിലാണ്.
രക്തം നിര്‍മ്മിയ്ക്കുന്ന സെല്ലുകളെ രോഗാണുക്കള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മറ്റൊരാളുടെ രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സെല്ലുകളെ കടത്തിവിട്ടുവേണം ഇനി അഞ്ജുവിന്റെ ശരീരത്തില്‍ രക്തം നിര്‍മ്മിയ്ക്കാന്‍. എട്ട് ലക്ഷം രൂപയോളം ചിലവുവരുന്ന ചികിത്സയാണിത്. നാലുമാസത്തെ കീമോ തെറാപ്പിയ്ക്കുശേഷം വേണം ഇത് ചെയ്യാന്‍.
കൂലിപ്പണിക്കാരനായ അജിയ്ക്ക് ഇത്രവലിയ തുക സമാഹരിയ്ക്കാന്‍ കഴിയില്ല. മാത്രവുമല്ല അജിയുടെ പിതാവ് ശശി തലയില്‍ ക്യാന്‍സര്‍ ബാധിച്ചതിനെതുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലാണ്. തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതിനേത്തുടര്‍ന്ന് അജിയുടെ സഹോദരന്‍ മനോജ് തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷക്കാലം കിടപ്പിലായിരുന്നു ആറുവര്‍ഷം മുമ്പാണ് മരിച്ചത്. അതുവഴിയുണ്ടായ സാമ്പത്തിക ബാധ്യതകള്‍ നിലനില്‍ക്കെയാണ് വീണ്ടും ഈ കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തമുണ്ടാകുന്നത്. അജിയ്ക്കും അഞ്ജുവിനും രണ്ടര വയസു പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉണ്ട്.
ധനസഹായം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഫെഡറല്‍ ബാങ്കിന്റെ കൊമ്പനാട് ശാഖയില്‍ തുടങ്ങിയ 12920100064869 എന്ന നമ്പറിലുള്ള അജിയുടെ അക്കൗണ്ടിലേയ്ക്ക് സഹായം നിക്ഷേപിയ്ക്കാവുന്നതാണ്.
മംഗളം 10.11.2012
No comments:
Post a Comment