പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, November 3, 2012

പെരുമ്പാവൂരിലെ ട്രാഫിക് പരിഷ്‌കാരം: പ്രതിഷേധം വ്യാപകംപെരുമ്പാവൂര്‍: ടൗണില്‍ നടപ്പാക്കുന്ന അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു.
തോട്ടുങ്ങല്‍ റോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സ്വാന്തനം റസിഡന്റ്‌സ് അസോസിയേഷന്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കെതിരെ എം.എല്‍.എയ്ക്ക് പരാതി സമര്‍പ്പിച്ചു കഴിഞ്ഞു. എഴുപത്തി രണ്ടോളം  വീട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ ബഹുഭൂരിപക്ഷവും സ്വന്തമായി വാഹനങ്ങള്‍ ഉള്ളവരാണ്. പുതിയ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വന്നതോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിന്നും കേവലം 250 മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള സ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി റോഡ്, വെജിറ്റബിള്‍ മാര്‍ക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലൂടെ ഒന്നരകിലോമീറ്ററോളം കറങ്ങിവേണം വീടുകളിലെത്താന്‍. 
നാലു ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന മേഖലയാണിത്. കുട്ടികളുമായി ഇവിടേയ്‌ക്കെത്തുന്ന ആളുകള്‍ക്കും പരിഷ്‌ക്കാരം ബുദ്ധിമുട്ടുണ്ടാക്കും. മാത്രവുമല്ല ലക്ഷ്മി ഹോസ്പിറ്റല്‍ പരിസരവും, കെ.എസ്.ആര്‍.ടി.സി പരിസരവും ഗതാഗതകുരുക്ക് സൃഷ്ടിയ്ക്കാന്‍ നിര്‍ദ്ദിഷ്ട വണ്‍വെ സമ്പ്രദായം കാരണമാകുമെന്നും പരാതിയിലുണ്ട്. ഇതുവഴി റോഡപകടസാധ്യത വര്‍ദ്ധിയ്ക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി കെ.ഒ വറുഗീസ് പറയുന്നു. 

മംഗളം 01.11.2012

No comments: