പെരുമ്പാവൂര്‍: പെരുമാനി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ 90-ാമത് വാര്‍ഷിക പെരുന്നാളും നവതി ആഘോഷവും സുവിശേഷ മഹായോഗവും ഇന്ന് തുടങ്ങും.
രാവിലെ 10 ന് കൊടിയേറ്റ്, 10.30 ന് വറുഗീസ് പോള്‍ ചാലക്കുടിയുടെ നേതൃത്വത്തില്‍ കുടുംബസംഗമം, 12.15 ന് നവതി ആഘോഷം എന്നിവ നടക്കും. മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത 80 വയസിനുമുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളെ ആദരിയ്ക്കും.
വിവിധ ദിവസങ്ങളില്‍ വൈകിട്ട് 7.15 ന് ബൈജു ചാണ്ടി കോതമംഗലം, ഫാ. റെജിപോള്‍ കോലഞ്ചേരി, സാബു വാര്യപുരം, നന്ദുജോണ്‍ ചാലക്കുടി, ഫാ. പുന്നൂസ് കുന്നേല്‍ തിരുവല്ല, സാബു കോഴിക്കോട്ട് പാല, സ്റ്റീഫന്‍ എബ്രഹാം കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. എല്ലാദിവസവും രാവിലെ 8 ന് വി. കുര്‍ബാന നടക്കും.
18 ന് രാവിലെ 8.30 ന് ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തിലാണ് വി. കുര്‍ബാന, തുടര്‍ന്ന് പ്രദിക്ഷണം, സെമിത്തേരിയില്‍ ധൂപ പ്രാര്‍ത്ഥന, പാച്ചോര്‍ നേര്‍ച്ച തുടങ്ങിയവ ഉണ്ടാകും.
അവസാന ദിവസമായ 19 ന് രാവിലെ 9 ന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന നടക്കും. കുര്‍ബാന മദ്ധ്യേ ചാത്തുരുത്തിയില്‍ മോര്‍ ഗ്രിഗോറിയോസ് (പരുമല) തിരുമേനിയുടെ തിരുശേഷിപ്പ് പുറത്തെടുക്കും.
ധൂപ പ്രാര്‍ത്ഥന സ്ലീബാ എഴുന്നള്ളിപ്പ്, നേര്‍ച്ച സദ്യ തുടങ്ങിയവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2.30 ന് കൊടിയിറക്ക് നടക്കുമെന്ന് വികാരി ഫാ. എല്‍ദോസ് മൊളേക്കുടിയില്‍, ട്രസ്റ്റിമാരായ പി.വി മത്തായി, പി.ഐ എബ്രഹാം എന്നിവര്‍ അറിയിച്ചു.
മംഗളം 11.11.12
No comments:
Post a Comment