പെരുമ്പാവൂര്‍: കള്ളുകുടിച്ചതിനെ തുടര്‍ന്ന് നാലുപേര്‍ക്ക് അസ്വസ്ഥതയുണ്ടായെന്നറിഞ്ഞ് ഇന്നലെ തുരുത്തി പുഴുക്കാട് ഷാപ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
ഇന്നലെ രാവിലെ ഇവിടെ നിന്ന് മദ്യപിച്ച തുരുത്തി പാമ്പ്രക്കാരന്‍ കുര്യാക്കോസ് (50), കല്ലുവെട്ടിക്കുടി ശിവന്‍ (54) എന്നിവര്‍ ഉള്‍പ്പടെ നാലുപേര്‍ക്കാണ് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായത്. ഇവര്‍ വേങ്ങൂരിലെ സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ ചികിത്സ തേടി. ഉച്ചയോടെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.
സംഭവമറിഞ്ഞതിനെ തുടര്‍ന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷാപ്പില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും ഷാപ്പുടമയുടെ കീഴിലുള്ള മറ്റ് ആറ് ഷാപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഷാപ്പുടമയോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ നാടകമാണ് ഇതെന്നും ആരോപണമുണ്ട്. ഒരേ കന്നാസില്‍ നിന്ന് പകര്‍ന്നുകൊടുത്ത കള്ളു കുടിച്ച നാലുപേര്‍ക്ക് മാത്രം അസ്വസ്ഥതയുണ്ടായെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇതില്‍ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതുമില്ല.
മംഗളം 05.11.2012
No comments:
Post a Comment