പെരുമ്പാവൂര്‍: മരവ്യവസായ മേഖലയ്‌ക്കെതിരെ നിരന്തരം സമരം ചെയ്യുന്ന അഭിനവ അണ്ണാഹസാരയെ പെരുമ്പാവൂരിന് വേണ്ടെന്ന് സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.
ഉത്തരേന്ത്യന്‍ ലോബിയില്‍ നിന്ന് വന്‍തുക കൈപ്പറ്റിയാണ് പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ മാനവദീപ്തി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി സമരം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. അണ്ണാഹസാരെയാകാനാണ് വറുഗീസിന്റെ ശ്രമം. അത് ഇവിടെ നടപ്പാവില്ലെന്നും വേണ്ടി വന്നാല്‍ ഒരു പണികൊടുക്കാന്‍ തങ്ങള്‍ക്കറിയാമെന്നും പത്രസമ്മേളനത്തില്‍ ഭീഷണി ഉയര്‍ന്നു.
പണി എന്നതുകൊണ്ട് അനാവശ്യ സമരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ എന്നാണ് ഉദ്ദേശിച്ചതെന്ന് തിരുത്തിയ ഭാരവാഹികള്‍ പരിസ്ഥിതി സംഘടനകള്‍ എവിടെനിന്നെങ്കിലും പണം കൈപ്പറ്റുന്നതിന് തങ്ങള്‍ക്ക് തെളിവുകളൊന്നും നല്‍കാനില്ലെന്നും വ്യക്തമാക്കി.
No comments:
Post a Comment