പെരുമ്പാവൂര്‍: ഉപജില്ലാ കലോത്സവത്തില്‍ 671 പോയിന്റുകളോടെ വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനത്ത്. അഞ്ഞൂറ്റി രണ്ട് പോയിന്‍ന്റുകളോടെ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനവും അഞ്ഞൂറു പോയിന്റുകളോടെ ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.ജി പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
വേങ്ങൂര്‍ പള്ളി വികാരി ഷാജന്‍ എബ്രഹാം, സഹവികാരി സെല്‍സണ്‍ ജോയി, എ.ഇ.ഒ അഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഇട്ടൂപ്പ്, ജില്ലാ പഞ്ചായത്ത് അംഗം അബ്ദുള്‍ മുത്തലിബ്, എച്ച്.എം ഫോറം സെക്രട്ടറി കെ.ഇ തങ്കച്ചന്‍, പള്ളികമ്മിറ്റി അംഗം ഇ.എം ജോയി, പി.ടി.എ പ്രസിഡന്റ് പി.പി ജോയി, ഹെഡ്മിസ്ട്രസ് എം.എസ് ഷൈനി എന്നിവര്‍ പ്രസംഗിച്ചു
മംഗളം 12.11.2012
No comments:
Post a Comment