പെരുമ്പാവൂര്‍: സ്ത്രീത്വത്തെ അപമാനിക്കുന്ന ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം.
സ്വന്തം മുന്നണി അംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മിനി ഷാജുവിനെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം അങ്ങേയറ്റം അപമാനകരവും സ്ത്രീത്വത്തിനെതിരായ കടന്നാക്രമണവുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിനുമുന്‍പും പ്രസിഡന്റ് സ്ത്രീകളോടും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും അപമര്യാദയായി പെരുമാറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
പ്രസിഡന്റിന്റെ ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെ കോണ്‍ഗ്രസ്സിലെ പതിമൂന്ന് പഞ്ചായത്തു മെമ്പര്‍മാരില്‍ ഏഴുപേരും നിരന്തരം പ്രതിക്ഷേധത്തിലാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച, ഏകാധിപതിയായ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് കെ.ടി.ഷാജി, പി.കെ. ശശി, റെജീന ജലീല്‍ എന്നി പ്രതിപക്ഷ അംഗങ്ങളാണ് ആവശ്യപ്പെട്ടത്.
മംഗളം 1.08.2013
No comments:
Post a Comment