പെരുമ്പാവൂര്‍: പൂനൂര് ചേട്ടാക്കുളം റോഡരികില്‍ കനാലിനോടു ചേര്‍ന്ന് അറവുമാലിന്യങ്ങള്‍ തള്ളുന്നത് പതിവായി.
കളപ്പുര ജിബുവിന്റെ ഒഴിഞ്ഞ പറമ്പിലേയ്ക്കാണ് പുലര്കാലങ്ങളില് മാലിന്യങ്ങള്‍ തള്ളുന്നത്.
ഇതിന്റെ ദുര്‍ഗന്ധം മൂലം പരിസരത്തു താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി. പല ദിവസങ്ങളിലായി വെളുപ്പിന് നാലിനും അഞ്ചിനുമിടയിലുള്ള സമയത്ത് ബൈക്കിലാണ് കന്നുകാലി മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കാണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്രദേശത്തെ തെരുവുവിളക്കുകള്‍ ഒന്നും കത്താത്തതിനാല്‍ പരിസരം മുഴുവനും ഇരുട്ടായിരിക്കും. ഇക്കാര്യം പല തവണ പഞ്ചായത്തുമെമ്പറോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് പരിസരവാസികളുടെ ചെലവില്‍ ഇവിടെ തെരുവ് വിളക്ക് പുനസ്ഥാപിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ തള്ളുന്നത് നിയന്ത്രിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്ന് വയലോരം റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
മംഗളം 1.08.2013
No comments:
Post a Comment