പെരുമ്പാവൂര്‍: പാര്‍ട്ടിയ്ക്കുള്ളിലെ മുന്‍ധാരണ പ്രകാരം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി രാജി വച്ചു. കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ കെ.കെ മാത്തുക്കുഞ്ഞിനാണ് ഇനി അവസരം.
കോണ്‍ഗ്രസ് ഡി.സി.സി അംഗവും കുറുപ്പംപടി ബ്ലോക്ക് വൈസ് പ്രസിഡന്റുമായ മാത്തുക്കുഞ്ഞ് ഇരുപത് വര്‍ഷമായി പഞ്ചായത്ത് അംഗമാണ്.
അടുത്തമാസം പകുതിയോടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. അതുവരെ വൈസ്പ്രസിഡന്റ് അംബികാ മുരളീധരനാണ് ചുമതല.
ഇരുപത് അംഗ ഭരണസമിതിയില്‍ പന്ത്രണ്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് ഉള്ളത്. എല്ലാവരും ഐ വിഭാഗത്തില്‍ പെട്ടവരാണ്. സി.പി.എമ്മിന് എട്ട് അംഗങ്ങള്‍ ഉണ്ട്.
മംഗളം 1.08.2013
No comments:
Post a Comment