പെരുമ്പാവൂര്‍: കഞ്ചാവ് വില്‍പന നടത്തിയ സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പോലീസ് പിടിയിലായി.
പെരുമ്പാവൂര്‍ വട്ടപ്പാറ വീട്ടില്‍ ഐഷാ ബീവി (50), കണ്ടന്തറ പട്ടരുമഠം വീട്ടില്‍ റഷീദ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ഐഷാ ബീവിയുടെ വീട്ടില്‍ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും സംഘടിപ്പിയ്ക്കുന്ന കഞ്ചാവ് റഷീദാണ് ഐഷാ ബീവിയ്ക്ക് എത്തിച്ചുകൊടുത്തിരുന്നത്. അവരത് ചെറിയ പൊതികളാക്കി വില്‍പന നടത്തും. ഇതിനു പുറമെ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പന നടത്താനായി ഐഷാ ബീവിയില്‍ നിന്ന് കഞ്ചാവ് വാങ്ങുന്ന ചില്ലറ കച്ചവടക്കാര്‍ വേറെയുമുണ്ടെന്ന് പോലീസ് പറയുന്നു.
ഡിവൈ.എസ്.പിയ്ക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം കാഞ്ഞിരക്കാട് സ്വദേശി അഷ്‌റഫ് കഞ്ചാവു കേസില്‍ പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
മംഗളം 5.08.2013
No comments:
Post a Comment