പെരുമ്പാവൂര്‍: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്താനുള്ള മംഗളം അക്ഷരജ്യോതി പദ്ധതിയുടെ കുന്നത്തുനാട് താലൂക്കുതല ഉദ്ഘാടനം ബോയ്സ് എച്ച്.എസ്.എസില്‍ നടന്നു. കെ.എല്‍.എം ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ ജോസുകുട്ടി സേവ്യര്‍ മംഗളം ദിനപ്പത്രത്തിന്റെ കോപ്പികള്‍ വിദ്യാര്‍ത്ഥി പ്രതിനിധികളായ രാഹുല്‍ കെ, സിനു കെ ഇസ്മയില്‍ എന്നിവര്‍ക്ക് നല്കി ഉദ്ഘാടനം നടത്തി. പ്രിന്‍സിപ്പാള്‍ നളിനകുമാരി വി അദ്ധ്യക്ഷത വഹിച്ചു. മംഗളം സര്‍ക്കുലേഷന്‍ മാനേജര്‍ പോള്‍ മാത്യു പദ്ധതി വിശദീകരണം നടത്തി.
എസ്.എം.സി പ്രസിഡന്റ് ബിജു വറുഗീസ്, കെ.എല്‍.എം ഡിവിഷണല്‍ മാനേജര്‍ ബിജു കാക്കൂരാന്‍, മംഗളം പെരുമ്പാവൂര്‍ ലേഖകന്‍ സുരേഷ് കീഴില്ലം, സ്റ്റാഫ് സെക്രട്ടറി ഏലിയാമ്മ വി.പി, വിദ്യാര്‍ത്ഥി പ്രതിനിധി അഞ്ജു ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
സര്‍ക്കുലേഷന്‍ സൂപ്പര്‍വൈസര്‍ ശ്രീജിത്ത്, അദ്ധ്യാപകരായ ഷാന്റി, സുശില എന്നിവര്‍ പങ്കെടുത്തു.
മംഗളം 1.08.2013
No comments:
Post a Comment