പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിമാന്റിലായ ചലചിത്രതാരം ശാലുമേനോന് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മറ്റു കേസുകളില്‍ ഇനിയും ജാമ്യം കിട്ടേണ്ടതുള്ളതിനാല്‍ ശാലുവിന്റെ ജയില്‍ മോചനം നീളും.
ഇന്നലെ രാവിലെയാണ് ശാലുവിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. മുടിയ്ക്കല്‍ സ്വദേശി സജാതിന്റെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നതായിരുന്നു ശാലുവിനെതിരെയുള്ള കേസ്. ഇതേ കേസില്‍ പെരുമ്പാവൂര്‍ കോടതി ഇവര്‍ക്ക് മുമ്പ് ജാമ്യം നിഷേധിച്ചിരുന്നു
ഇന്നലെ രണ്ട് ആള്‍ ജാമ്യത്തില്‍ ശാലുവിന് ജാമ്യം നല്‍കാമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ജാമ്യത്തിലെടുക്കാനെത്തിയ ശാലുവിന്റെ ബന്ധുക്കളായ രാധാകൃഷ്ണനും പ്രദീപിനും ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ 50000 രൂപ കെട്ടിവച്ചശേഷമാണ് ശാലുവിന് കോടതി ജാമ്യം നല്‍കിയത്.
മംഗളം 1.08.2013
No comments:
Post a Comment