പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, March 26, 2014

മൂന്നു വര്‍ഷമായി പോലീസ് തെരയുന്ന വീരപ്പന്‍ ബൈജു ബസ് മോഷണക്കേസില്‍ പെരുമ്പാവൂരില്‍ പിടിയില്‍

പെരുമ്പാവൂര്‍: മൂന്നു വര്‍ഷമായി പോലീസ് തെരയുന്ന, നിരവധി മോഷണക്കേസുകളില്‍ പ്രതിയായ വീരപ്പന്‍ ബൈജു പോലീസ് പിടിയിലായി.
ഇടുക്കി കഞ്ഞിക്കുഴി തട്ടക്കണ്ണി കുടക്കല്ല് ഭാഗത്ത് കരുമരുതിങ്കല്‍ വീട്ടില്‍ ഗോപിയുടെ മകന്‍ ബൈജു (35) വാണ് പിടിയിലായത്. പി.പി റോഡിലെ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിസ്മി എന്ന സ്വകാര്യ ബസ് മോഷ്ടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.
കഴിഞ്ഞ എട്ടു വര്‍ഷമായി പെരുമ്പാവൂര്‍ ഭാഗത്ത് താമസിക്കുന്ന ഇയാള്‍ വിവിധ സ്വകാര്യ ബസുകളില്‍ ജോലിചെയ്യുകയായിരുന്നു. ഇതിനിടെ ഇടയ്ക്കിടെ വിവിധ ഭാഗങ്ങളില്‍ പോയി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. കട്ടപ്പന, കരിമണല്‍, കഞ്ഞിക്കുഴി, അടിമാലി എന്നി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലായി പതിനഞ്ചോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. വീടുകള്‍, ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു മോഷണം. കള്ളത്തേക്ക് കൈവശം വച്ചതിനും ഒരു ബസ് ഉടമയെ കൊല്ലാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മുഹമ്മദ് റിയാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ക്ലീറ്റസ് ജോസഫ്, സി.കെ രവി, എന്‍.ആര്‍ ശിവന്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മംഗളം 24.03.2014No comments: